PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും ഗ്രാൻഡ്മീ ലാദുന്നബി ആഘോഷം ശനിയാഴ്ച

അൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും ഗ്രാൻഡ്മീ ലാദുന്നബി ആഘോഷം ശനിയാഴ്ച

അൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും ഗ്രാൻഡ്മീ ലാദുന്നബി ആഘോഷം ശനിയാഴ്ച

ഫുജൈറ : നബിദിനത്തോടനുബന്ധിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും.
യു എ ഇ സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നാല് ദിവസം നീളുന്ന ഫെസ്റ്റിവൽ നടക്കുന്നത്. പ്രവാചക ജീവചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളും ബന്ധപ്പെട്ട ധാർമിക മൂല്യങ്ങളും ഉയർത്തിക്കാട്ടുന്നതിന്നായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. വിവിധ ശിൽപശാലകൾ, അനുബന്ധ കലാപ്രദർശനം, വിവിധ അറബ്, ഇസ്‌ലാമിക കലകൾ എന്നിവ നടക്കും. അൽ ബദർ അവാർഡിന്റെ രണ്ടാം പതിപ്പിൽ വിജയികളായവരെ ഇന്ന് നടക്കുന്ന ചടങ്ങിൽ  ആദരിക്കും അവാർഡിൽ കവിത, പെയിന്റിംഗ്, മൾട്ടിമീഡിയ, അറബിക് കാലിഗ്രഫി എന്നീ നാല് വിഭാഗങ്ങളിൽ ഒരു ദശലക്ഷം ദിർഹമാണ് അവാർഡിൽ സമ്മാനമായി നൽകുന്നത്.  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹമ്മദ് കാന്തപുരം, മഅദിൻ ചെയർമാൻ ശൈഖ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായെത്തും. ഒക്ടോബർ എട്ടിന് ശനിയാഴ്ച വൈകിട്ട് സായിദ് സ്പോർട്സ് കോംപ്ലക്സ് നടക്കുന്ന മീലാദ് ആഘോഷത്തിൽ ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നയിക്കുന്ന അൽ ബുർദ ഗ്രൂപ്പ് തത്സമയ പരിപാടി അവതരിപ്പിക്കും. ശനിയാഴ്ച നടക്കുന്ന ഗ്രാൻഡ് മീലാദുന്നബി ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കാളികളാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment