PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം

ബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം

ബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം

അബുദാബി: കേന്ദ്ര മാർത്തോമാ യുവജനസഖ്യത്തിന്റെ 2021-22′ പ്രവർത്തന വർഷത്തെ ബാഹ്യ കേരള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജന സഖ്യം തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി പത്താം തവണയാണ് ഈ അംഗീകാരം. പ്രവർത്തന വർഷത്തെ യുവജനസഖ്യം പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് റവ ജിജു ജോസഫ് വൈസ് പ്രസിഡന്റുമാരായ റവ അജിത്ത് ഈപ്പൻ തോമസ്,  അജിത്ത് എ ചെറിയാൻ സഖ്യം സെക്രട്ടറി നോബിൾ സാം സൈമൺ, ട്രസ്റ്റീ ജൂബി എബ്രഹാം, ലേഡി സെക്രട്ടറി സുജാ റെജി, ജോയിന്റ് സെക്രട്ടറി ജിബിൻ സക്കറിയ, അക്കൗണ്ടന്റ് ബോണി ഫിലിപ് എന്നിവരാണ് നേതൃത്വം നൽകിയത്. അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന 86-മത് മാർത്തോമ്മാ യുവജന സഖ്യം പ്രതിനിധി സമ്മേളനത്തിൽ യുവജനസഖ്യം പ്രസിഡന്റ് അഭി.ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയിൽ നിന്ന്  സഖ്യാoഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment