PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഗൾഫ്‌ ഓർത്തഡോക്‌സ് യൂത്ത്‌ കോൺഫറൻസിന്റെ പതാക കൈമാറി

ഗൾഫ്‌ ഓർത്തഡോക്‌സ് യൂത്ത്‌ കോൺഫറൻസിന്റെ പതാക കൈമാറി

ഗൾഫ്‌ ഓർത്തഡോക്‌സ് യൂത്ത്‌ കോൺഫറൻസിന്റെ പതാക കൈമാറി

ദുബായ്‌: ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ഗൾഫ്‌ ഓർത്തഡോക്‌സ് യൂത്ത്‌ കോൺഫറൻസിന്റെ പതാക ഓ.സി.വൈ.എം കേന്ദ്ര പ്രസിഡന്റ്‌ ഡോ.ഗീവർഗീസ്‌ മാർ യൂലിയോസ്‌ മെത്രപ്പോലീത്തായിൽ നിന്നും ഓ.സി.വൈ.എം. ജി.സി.സി. പ്രസിഡന്റ്‌ ഫാ.ജോൺസൺ ഐപ്പ്‌, ജി.സി.സി. സെക്രട്ടറി ഫിലിപ്പ്‌ എൻ. തോമസ്‌, യു.എ.ഇ സോണൽ സെക്രട്ടറി ബെൻസൻ ബേബി എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. ദുബായ്‌ ഓ.സി.വൈ.എം സുവർണ്ണ ജൂബിലി സമാപന വേദിയിൽ വച്ചാണ്‌ പതാക കൈമാറിയത്‌. ചടങ്ങിൽ ഫാ.ബിനീഷ്‌ ബാബു, ഫാ.ജാക്ക്സൺ മാത്യൂസ്‌ ജോൺ, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ്‌ മാത്യൂ (ജോജോ), മാനേജിംഗ് കമ്മിറ്റി അംഗം   കെ.വി. തോമസ്‌,  മനോജ് ഡാനിയേൽ,  ആന്റോ ഏബ്രഹാം, ബിബിൻ ഏബ്രഹാം, അഖിൽ.ടി.കുര്യൻ തുടങ്ങിയവർ സന്നിതിതരായിരുന്നു.
ഒക്ടോബർ 9 ഞായറാഴ്ച ദുബായ്‌ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഓ.സി.വൈ.എം സുവർണ്ണ ജൂബിലി സമാപന വേദിയിൽ വച്ചാണ്‌ പതാക കൈമാറിയത്‌. തുടർന്ന്‌ ഓ.സി.വൈ.എം യു.എ.ഇ സോണിന്റെ നേതൃത്വത്തിൽ ‘മീറ്റ്‌ ദ പ്രസിഡന്റ്‌’ എന്ന പരിപാടിയും നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റുമാർ, മുൻ ജി.സി.സി. സെക്രട്ടറി ശ്രീ. ജിബു കുര്യൻ, സോണൽ സെക്രട്ടറിമാർ, യു.എ.ഇ-ലെ എട്ട്‌ യൂണിറ്റുകളിൽ നിന്നും യൂണിറ്റ്‌ ഭാരവാഹികൾ പ്രസ്ഥാനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment