PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIജീവകാരുണ്യം മുഖമുദ്രയാക്കി പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം

ജീവകാരുണ്യം മുഖമുദ്രയാക്കി പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം

ജീവകാരുണ്യം മുഖമുദ്രയാക്കി പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം

അബുദാബി : ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഹജീവികളോടുള്ള സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിയുള്ള കുട്ടികളെ പരിപാലിക്കുന്ന പയ്യന്നൂരിലെ എം. ആർ . സി. എച്ച് ( മലബാർ റിഹാബിലിറ്റേഷൻ സെന്റർ ഫോർ ഹാൻഡിക്യാപ്ഡ്) എന്ന വിദ്യാലയത്തിലെ ഇരുപത് കുട്ടികളെ ” സ്പോൺസർ എ ചൈൽഡ് ” എന്ന പദ്ധതിയിലൂടെ ഏറ്റെടുത്ത് നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്. ഒരു കുട്ടിക്ക് ഒരു വർഷം ഇരുപതിനായിരം രൂപ എന്ന രീതിയിൽ ഇതുവരെ പതിനഞ്ച് കുട്ടികൾക്കുള്ള മൂന്നുലക്ഷം രൂപ വിദ്യാലയത്തിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം വൈസ് പ്രസിഡന്റ് ശ്രീ. ജ്യോതിഷ്‌കുമാർ എം ആർ സി എച്ചിന്റെ സ്ഥാപക ഡയറക്ടർ ഡോ. വി സി രവീന്ദ്രന് കൈമാറി. പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം എക്സിക്റ്റീവ് അംഗങ്ങളായ ശ്രീ. അബ്ദുൾ ഗഫൂർ , ശ്രീ. അജിൻ പോത്തേര, സൗഹൃദവേദി അംഗം ശ്രീ. വി. വി. രവി, എം ആർ സി എച്ച് ട്രസ്റ്റ് അംഗങ്ങളായ ശ്രീ. കെ .പി. ശ്രീധരൻ, ശ്രീ. പി. മോഹനൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു. അടുത്തുതന്നെ അഞ്ച് കുട്ടികളെക്കൂടി സ്പോൺസർ ചെയ്യുമെന്ന് പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ് കെ. കെ ശ്രീവത്സൻ അറിയിച്ചു. ഇരുപതാം വാര്ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കലാസാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും തിളങ്ങിനിൽക്കുന്ന പയ്യന്നൂർ സൗഹൃദവേദി തുടക്കം മുതൽ ഇന്നുവരെ നാട്ടിലെ ഒട്ടേറെ ആളുകൾക്ക് തണലായി മാറിയിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment