PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകേരള സോഷ്യൽ സെന്ററിൽ “കവിയുമൊത്തൊരു   സായാഹ്നം” സംഘടിപ്പിച്ചു

കേരള സോഷ്യൽ സെന്ററിൽ “കവിയുമൊത്തൊരു   സായാഹ്നം” സംഘടിപ്പിച്ചു

കേരള സോഷ്യൽ സെന്ററിൽ “കവിയുമൊത്തൊരു   സായാഹ്നം” സംഘടിപ്പിച്ചു

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ  “കവിയുമൊത്തൊരു   സായാഹ്നം” എന്ന കാവ്യസന്ധ്യ സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടറും കവിയുമായ  മുരുകൻ കാട്ടാക്കട മുഖ്യ അഥിതി ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിന് യു എ ഇ യിൽ എത്തിയതാണ് അദ്ദേഹം. കെ എസ് സി പ്രസിഡന്റ് വി പി കൃഷ്ണകുമാർ അധ്യക്ഷനായ ചടങ്ങിൽ മലയാള ഭാഷക്കും സാഹിത്യത്തിനും സാമൂഹിക സാംസ്‌കാരിക രംഗത്തും കെ എസ് സി നടത്തുന്ന പ്രവർത്തനത്തെ മുരുകൻ കാട്ടാക്കട പ്രശംസിച്ചു.
മുരുകൻ കാട്ടാക്കടക്കൊപ്പം മലയാളം മിഷൻ യൂ എ ഇ കോഓർഡിനേറ്റർ കെ എൽ ഗോപി, കെ എസ് സി അംഗങ്ങളായ ചിത്ര ശ്രീവത്സൻ , അഡ്വക്കേറ്റ് ആയിഷ, രജിത് , ഹുസൈൻ  തുടങ്ങിയവർ അദ്ദേഹത്തിന്റെ കവിതകൾ ആലപിച്ചു. കെ എസ് സി യുടെ സ്നേഹോപഹാരം പ്രസിഡന്റ് വി പി കൃഷ്ണകുമാർ കവിക്ക് നൽകി ആദരിച്ചു. ഉണ്ണികൃഷ്ണൻ കടന്നപ്പള്ളിയുടെ ഉണ്ണിക്കവിതകൾ എന്ന കവിതാസമാഹാരം വി ടി വി ദാമോദരൻ( പ്രസിഡന്റ് ഗാന്ധി സാഹിത്യവേദി ) മുരുകൻ കാട്ടാക്കടക്ക് സമ്മാനിച്ചു. കെ എസ് സി ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രേറിയൻ സജീഷ് നായർ നന്ദി രേഖപ്പെടുത്തി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment