PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIനടൻ ഇർഷാദ് അലിക്ക് ഗോൾഡൻ വിസ

നടൻ ഇർഷാദ് അലിക്ക് ഗോൾഡൻ വിസ

നടൻ ഇർഷാദ് അലിക്ക് ഗോൾഡൻ വിസ

ദുബായ് : നടൻ ഇർഷാദ് അലിക്ക്‌ യു . എ . ഇ ഗോൾഡൻ വിസ ലഭിച്ചു . ഒമർ ലുലുവിന്റെ നല്ല സമയം സിനിമയിൽ നായക വേഷമാണ് ഇർഷാദ് ഏറ്റവും ഒടുവിൽ ചെയ്ത വേഷം . നടൻ ഇർഷാദ് അലി ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ . സി . എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി. ഇ. ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും യു . എ . ഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നൂറിൽപരം സിനിമകളിൽ സഹനടനായും സ്വഭാവ നടനായും ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള നടനാണ് ഇർഷാദ് അലി . നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് യു.എ . ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി .എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment