ഡി കമ്പനിയുടെ ഓണാഘോഷം:’ആഘോഷ രാവ് 2022′ ഷാർജയിൽ അരങ്ങേറി
ഷാർജ: കലാ സാസ്കാരിക സൗഹൃദ കൂട്ടായ്മയായ ഡി കമ്പനി ഷാർജയിൽ ആഘോഷ രാവ് 2022 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രക്ഷാധികാരി ആദർശ് മുതുവിള അധ്യക്ഷത വഹിച്ചു. യു എ ഇ യിലെ മാധ്യമ പ്രവർത്തകൻ സമീർ കല്ലറ മുഖ്യ അതിഥിയായിരുന്നു. മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ വിഷ്ണുരാജ്, കൈരളി പട്ടുറുമാൽ ഫെയിം ഗായകൻ മുബീർ ഖാൻ , അബി യഹിയ,ബിനീഷ് തുടങ്ങിയവർ ഗാനവിരുന്ന് ഒരുക്കി. ഗിരി, ഷൈജു തുടങ്ങിയവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. യുഎഇയിലും, കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട് ഡി കമ്പനി സൗഹൃദ കൂട്ടായ്മ.