PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeWorldകോവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള മാസ്കുകൾ ഒരുങ്ങുന്നു.ഡിസംബറിൽ വിപണിയിൽ എത്തും.

കോവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള മാസ്കുകൾ ഒരുങ്ങുന്നു.ഡിസംബറിൽ വിപണിയിൽ എത്തും.

കോവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള മാസ്കുകൾ ഒരുങ്ങുന്നു.ഡിസംബറിൽ വിപണിയിൽ എത്തും.

കോവിഡ് 19 വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള  മാസ്‌ക്കുകൾ തയാറാകുന്നു.ഇംഗ്ലണ്ടിലെ നോട്ടിങ് ഹാം ട്രെന്റ് സർവ്വകലാ ശാലയിലെ ശാസ്ത്രജ്ഞരാണ് മാസ്ക് വികസിപ്പിച്ചത്.കൊറോണ,ഇൻഫ്ളുവന്സ പോലുള്ള വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള മാസ്ക്ക് ഡിസംബറോടെയാണ്  വിപണിയിൽ എത്തുക.നിലവിൽ വിപണിയിൽ എത്തുന്ന ഒട്ടു മിക്ക ഫേസ് മാസ്‌ക്കുകളിലും മൂന്നു ലെയർ ആണ് ഉണ്ടാകുക എന്നാൽ ഈ മാസ്ക്കിൽ നാനോ കോപ്പർ ഉപയോഗിച്ച് നിർമിച്ച ആന്റി വൈറസ് പാളി ഉൾപ്പെടുന്ന അഞ്ചു ലയറുകളായാണ് തയാറാക്കിയിരിക്കുന്നത്.ഇത്തരം മാസ്‌ക്കുകൾ വൈറസുകളെ നിര്ജീവമാക്കുകയും,ഫിൽറ്റർ പാളികൾ തടഞ്ഞ വൈറസിനെ ആന്റി വൈറസ് പാളി നശിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷക സംഘത്തിലെ അംഗം ഡോക്ടർ ഗാരെത്തു കേവ് പറഞ്ഞു. നിലവിലെ പരമ്പരാഗത ശസ്ത്രക്രിയ  മാസ്കുകൾ വൈറസ് മാസ്ക്കിലേക്കു പ്രവേശിക്കുന്നതിനെയോ,പുറത്തു കടക്കുന്നതിനെയോ മാത്രമേ തടയുകയുളൂ ; വൈറസിനെ പിടികൂടി നശിപ്പിക്കാൻ അവയ്ക്കു കഴിയില്ല എന്നാൽ ഇത്തരം ആന്റി വൈറസ് ഫെയ്‌സ് മാസ്ക്കിന്റെ വശങ്ങളിലായി ബാരിയർ ലെയർ കൂടി ഉള്ളതിനാൽ ഇത് ധരിക്കുന്നവർ മാത്രമല്ല ചുറ്റുമുള്ളവരെ കൂടി വൈറസ്സിൽ നിന്നും സംരക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.50 മാസ്‌ക്കുകളുടെ ഒരു ബോക്സിനു ഏകദേശം 10 ഡോളറിനു അടുത്താകും വില ഈടാക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment