PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUncategorizedകോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നിബന്ധന കർശനമാക്കി അബുദാബി.

കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നിബന്ധന കർശനമാക്കി അബുദാബി.

കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നിബന്ധന കർശനമാക്കി അബുദാബി.

അബുദാബി: കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന നിബന്ധന കർശനമാക്കി അബുദാബി. ഡിസംബറിലെ ആഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ മാർഗ നിർദ്ദേശങ്ങളും അധികൃതർ പുറത്തിറക്കി.മറ്റു എമിറേറ്റുകളിൽനിന്ന് റോഡ് മാർഗം അബുദാബിയിൽ പ്രവേശിക്കുന്നവർ തുടർച്ചയായി 12 ദിവസം തങ്ങിയാൽ 12-ാം ദിവസം പിസിആർ പരിശോധന നടത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അൽ ദാഹിരി അറിയിച്ചു. മുൻപ്  നാല്, എട്ട് ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുത്താൽ മതിയായിരുന്നു. ഇതേസമയം അബുദാബിയിൽ എത്തി അന്നോ മൂന്നു ദിവസത്തിനകമോ മടങ്ങുന്നവർക്ക് പരിശോധന ആവശ്യമില്ല. യുഎഇ ദിനാഘോഷം, ക്രിസ്മസ്, പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി കൂട്ടംചേരുന്നതു നിരോധിച്ചു. ആഘോഷങ്ങൾ വെർച്വൽ ആക്കുന്നതാണ് ഉചിതമെന്നും ഓർമിപ്പിച്ചു. 3 മണിക്കൂറിനു മുകളിലുള്ള സംഗീത പരിപാടികൾക്കു മുൻകൂട്ടി അനുമതി വാങ്ങേണ്ടതാണ്.ഓരോരുത്തരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും ആഘോഷവേളകളിൽ കോവിഡ് മുൻകരുതൽ, പ്രതിരോധ നടപടികളുടെ മാർഗനിർദേശം കൃത്യമായി പാലിക്കപ്പെടണമെന്നും യു.എ.ഇ വക്താക്കൾ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment