PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANഅജ്മാനിൽ പുതിയ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

അജ്മാനിൽ പുതിയ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

അജ്മാനിൽ പുതിയ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു

അജ്‌മാൻ:അജ്മാനിൽ പുതിയ കോവിഡ് ഫീൽഡ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു . 2,058 കിടക്കകളോടെ ഏഴു ഫീൽഡ് ഹോസ്പിറ്റലുകളാണ് അടുത്ത ഏതാനം ദിവസങ്ങൾക്കകം യുഎഇയിലെ 7 എമിറേറ്റുകളിലുമായി പ്രവർത്തനം ആരംഭിക്കുക.7000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 200 കിടക്കകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പുതിയ ഫീൽഡ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നത്.  തീവ്രത കുറഞ്ഞതും , അതിതീവ്ര ലക്ഷണങ്ങൾ ഉള്ളതുമായ കോവിഡ് രോഗികൾക്ക് അടിയന്തിര ചികിത്സകൾ നൽകുന്നതിന് 158  കിടക്കകൾ ഇവിടെയുണ്ട്. രോഗം മൂർച്ഛിച്ചാൽ ചികിത്സ നൽകുന്നതിനായി 48 ഇന്റെൻസീവ് കെയർ കിടക്കകളും തയ്യാറാണ്. 75 ഡോക്ടറന്മാർ , 231 നഴ്സുമാർ , 44 പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ ഫീൽഡ് ഹോസ്പിറ്റലിൽ നിയമിച്ചിട്ടുണ്ട്. ലോകോത്തര ചികിത്സ സൗകര്യങ്ങളാണ് ഇവിടെയുള്ളതെന്നു ആശുപത്രിയിൽ സന്ദർശനം നടത്തിയ അജ്‌മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി അഭിപ്രായപ്പെട്ടു . യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്ന 7 ഫീൽഡ് ഹോസ്പിറ്റലുകളിൽ ഒന്നാണ് അജ്മാനിൽ ഇപ്പോൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്നും വരുന്ന ദിവസങ്ങളിൽ മറ്റുള്ളവ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വിശദീകരിച്ചു. 7 ആശുപത്രികളിലുമായി  292 ഇന്റെൻസീവ് കെയർ ഉൾപ്പെടെ  2058 കിടക്കകൾ തയ്യാറാക്കാനാണ്  ലക്ഷ്യമിട്ടിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment