PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIശക്തി ഓണസദ്യ വേറിട്ടൊരനുഭവമായി

ശക്തി ഓണസദ്യ വേറിട്ടൊരനുഭവമായി

ശക്തി ഓണസദ്യ വേറിട്ടൊരനുഭവമായി

അബുദാബി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണസദ്യ വേറിട്ടൊരു അനുഭവമായി. രണ്ട് ദിവസങ്ങളിലായി അബുദാബി മുസഫ മേഖലകളില്‍ താമസിക്കുന്ന ശക്തി പ്രവര്‍ത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും കൈകളിലേയ്ക്ക് ഓണ സദ്യ എത്തിച്ചുകൊടുത്താണ് ശക്തി വേറിട്ടൊരു മാതൃക സൃഷ് ടിച്ചത്.
ഓണത്തോടനുബന്ധിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗള്‍ഫിലെ സംഘടനകള്‍ സംഘടിപ്പിക്കാറുള്ള മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സമൂഹഓണസദ്യകള്‍ കോവിഡ് സൃഷ് ടിച്ച പ്രതിസന്ധി കാരണം രണ്ട് വര്‍ഷമായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് സൃഷ്ടിച്ച പ്രതികൂലാവസ്ഥയെ തരണം ചെയ്യുന്നതിന്റെ ഭാഗമാണ് താമസ സ്ഥലങ്ങളിലേയ്ക്ക് ഓണസദ്യ എത്തിച്ചുകൊടുത്തുകൊണ്ട് ശക്തി തിയറ്റേഴ്‌സ് നൂതന മാതൃക കണ്ടെത്തിയത്. അബുദാബിയുടെ വിവിധ മേഖലകളില്‍ താമസിക്കുന്ന രണ്ടായിരത്തോളം ആളുകളിലേയ്ക്ക് ഓണസദ്യ എത്തിച്ചുകൊടുക്കാന്‍ ശക്തിക്ക് കഴിഞ്ഞുവെന്ന് സംഘാടകര്‍ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment