PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഎം എം നാസര്‍ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.

എം എം നാസര്‍ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.

എം എം നാസര്‍ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു.

അബുദാബി: പ്രമുഖ സാമൂഹിക – ജീവ കാരണ്യ പ്രവര്‍ത്തകൻ എം എം നാസര്‍ കാഞ്ഞങ്ങാടിന്‍റെ അനുസ്മരണവും ദുആ മജ്ലിസും അബുദാബി തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു. ഇനിയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് നാസറിന്‍റെ വിയോഗമെന്ന് നിറകണ്ണുകളോടെ സദസ്സും വേദിയും അനുസ്മരിച്ചു. പറഞ്ഞാൽ തീരാത്ത നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ചെയ്ത് തീർത്ത മനുഷ്യ സ്നേഹി,സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എല്ലാവർക്കും വേണ്ട സഹായങ്ങൾ ചെയ്യുകയും, നിയമപരമായുമൊക്കെയുള്ള നിസ്തുല്യ സേവനങ്ങളിലൂടെ പ്രവാസ സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിച്ച നാസര്‍ സാഹിബിന്റെ വിയോഗം കെ എം സി സി ക്കും, ഇസ്ലാമിക്‌ സെന്ററിനും, മറ്റു സംഘടനകൾക്കും, പ്രവാസി സമൂഹത്തിനും നികത്താനാകാത്ത വിടവാണെന്നും നേതാക്കൾ അനുസ്മരിച്ചു. റസ്മുദ്ധീൻ തൂമ്പിൽ ഖുർആൻ പാരായണം നടത്തി.നാസർ മംഗലം അധ്യക്ഷത വഹിച്ചു. അസീസ്‌ മൗലവി പ്രാർത്ഥനക്ക് നേതൃത്വം ന്നൽകി,

ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിന്റെയും, കെ എം സി സി യുടെയും നേതാക്കളായ, സലാം ഒഴൂർ, പി കെ അഹമ്മദ്  ബല്ലാകടപ്പുറം,അഷ്‌റഫ്‌ പൊന്നാനി,മജീദ് അണ്ണാൻ തൊടി, റഷീദലി മമ്പാട്, അഹ്മദ്കുട്ടി കുമരനെല്ലൂർ,, ബഷീർ, റഫീഖ് പൂവത്താണി,
ഹൈദർ ബിൻ മൊയ്‌ദു, ഹനീഫ പടിഞ്ഞാർമൂല, ഹസീസ്‌, ഹസ്സൈനാർ ഹാജി, ജാഫർ തെന്നല,അനീഷ് മംഗലം, അബ്ദുൽ ഫത്താഹ്, നൗഫൽ ആലിങ്ങൽ, റഹീം തണ്ഡലം, കാദർ ചമ്രവട്ടം, നൗഫൽ ചമ്രവട്ടം, ആരിഫ് ആലത്തിയൂർ റസാഖ് മംഗലം,മനാഫ് തവനൂർ,
അസീസ് അമരയിൽ, താജു, ഉൾപ്പെടെ സംസാരിച്ചു. സമീർ പുറത്തൂർ സ്വാഗതവും നൗഷാദ് തൃപ്രങ്ങോട് നന്ദിയും പറഞ്ഞു.

 

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment