PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഒന്നാം സമ്മാനം പത്ത് ലക്ഷം ദിർഹം ‘മാൾ മില്യണയർ’ ക്യാമ്പയിനുമായി ഷോപ്പിങ് മാളുകൾ

ഒന്നാം സമ്മാനം പത്ത് ലക്ഷം ദിർഹം ‘മാൾ മില്യണയർ’ ക്യാമ്പയിനുമായി ഷോപ്പിങ് മാളുകൾ

ഒന്നാം സമ്മാനം പത്ത് ലക്ഷം ദിർഹം ‘മാൾ മില്യണയർ’ ക്യാമ്പയിനുമായി ഷോപ്പിങ് മാളുകൾ

അബുദാബി  | അബുദാബി  ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിലെ മാളുകളിൽ ‘മാൾ മില്യണയർ’ സീസൺ 2 ക്യാമ്പയിൻ  ആരംഭിച്ചു. മാളുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 200 ദിർഹമിന് മുകളിൽ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന വിജയിക്ക് ഒന്നാം സമ്മാനമായി 10  ലക്ഷം ദിർഹം സമ്മാനമായി ലഭിക്കും. ഏപ്രിൽ 23 മുതൽ ഓഗസ്റ്റ് 6 വരെയാണ് കാമ്പയിൻ നടക്കുക. അൽ വഹ്ദ മാൾ, ഖാലിദിയ മാൾ, അൽ റഹ മാൾ, മുശ്രിഫ് മാൾ, മസിയാദ് മാൾ, മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റർ, ഫോർസാൻ സെൻട്രൽ മാൾ ( അബുദബി), ബരാരി ഔട്ട്‌ലെറ്റ് മാൾ, അൽ ഫോഹ് മാൾ ( അൽ ഐൻ ) എന്നീ ഒമ്പത് മാളുകളാണ് കാമ്പയിന്റെ ഭാഗമാകുക. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാൾ ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ഡിവിഷനാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടി.

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ‘മാൾ മില്യണയർ’ സീസൺ 2 മെഗാ ക്യാമ്പയിനിൽ  നിരവധി സമ്മാനങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രോപ്പർട്ടി ഡയറക്ടർ വാജിബ് അബ്ദല്ല അൽ ഖൂരി അബുദാബിയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ആദ്യ സീസണിനെ അപേക്ഷിച്ച് സീസൺ രണ്ട് വളരെ വലുതും മികച്ചതുമായ കാമ്പയിനാണ്, അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും വീണ്ടെടുക്കലിനെ പിന്തുണക്കുക എന്നതാണ് ക്യാമ്പയിനിലൂടെ  ലക്ഷ്യമാക്കുന്നത് അദ്ദേഹം വിശദമാക്കി.ഗ്രാൻഡ് നറുക്കെടുപ്പ് ഓഗസ്റ്റ് 10 നാണ് നടക്കുക. മെഗാ സമ്മാനത്തിന് പുറമേ, 14 പ്രതിവാര നറുക്കെടുപ്പുകളിലൂടെ 25,000 ദിർഹം 350,000 ദിർഹം വരെ സമ്മാനം നൽകും. കാമ്പയിന്റെ അവസാന ആഴ്‌ചയിൽ 150,000 ദിർഹം മൂല്യമുള്ള മറ്റ് സമ്മാനങ്ങളും സമ്മാന കൂപ്പണുകളും വിതരണം ചെയ്യും. ക്യാമ്പയിൽ  കാലയളവിൽ വിവിധ മാളുകളിൽ ഗെയിം ഷോകളുലും ഒരുക്കിയിട്ടുണ്ട്.

അബുദാബി  സാംസ്കാരിക, ടൂറിസം വകുപ്പിന്റെ റീട്ടെയിൽ പ്ലാറ്റ്ഫോമായ റീട്ടെയിൽ അബുദാബിയുമായി സഹകരിച്ചാണ് ‘മാൾ മില്യണയർ’കാമ്പയിൻ ഒരുക്കിയിട്ടുള്ളത്. കാമ്പയിൻ കാലയളവിൽ മാളുകളിൽ 200 ദിർഹം ചെലവഴിക്കുന്ന ഉപഭോക്താക്കൾ അവരുടെ രസീതുകൾ നിയുക്ത ഉപഭോക്തൃ സേവന കൗണ്ടറുകളിൽ ഹാജരാക്കി രജിസ്റ്റർ ചെയ്യണം, ഇതിനായി മാളുകളിലും മാളുകളിൽ പ്രവർത്തിക്കുന്ന ലുലു ഹൈപ്പർ മാർക്കറ്റുകളുലും പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട് . ഇമെയിൽ വഴിയും എസ്എംഎസ് വഴിയും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എൻട്രികൾ ഡിജിറ്റലായി അയക്കും. വിജയികളെ അവരുടെ കൂപ്പണുകളിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ അല്ലെങ്കിൽ ഇമെയിലുകൾ വഴി അറിയിക്കും കൊമേഴ്സൽ മാനേജർ ബിജു പറഞ്ഞു. വാർത്താസമ്മേളനത്തിൽ വിവിധ മാൾ മാനേജർമാർ പങ്കെടുത്തു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment