PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIടീം അബുദാബിൻസ് മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിനും, സമീർ കല്ലറക്കും

ടീം അബുദാബിൻസ് മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിനും, സമീർ കല്ലറക്കും

ടീം അബുദാബിൻസ് മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിനും, സമീർ കല്ലറക്കും

അബൂദബി : യു എ ഇ ലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ടീം അബുദബിൻസ് ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം യു എ ഇ ലെ പ്രമുഖ മാധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം സീനിയർ ന്യൂസ് റിപോർട്ടറുമായ റാശിദ് പൂമാടം, അബുദബി 24സെവൻ  ചാനൽ  ചീഫ് എഡിറ്റർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കുമെന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സലിം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവർ അറിയിച്ചു. ലുലു ഗ്രൂപ്പ് പി ആർ ഒ പി എ അഷ്‌റഫ്,റെഡ്എക്സ് മീഡിയ എം ഡി ഹനീഫ്  കുമരനെല്ലൂർ,സോഷ്യൽ മീഡിയ  ഇൻഫ്ലുവെൻസർ  ഷഫീൽ കണ്ണൂർ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ ഒമ്പതിന് വൈകിട്ട് ആറിന് അബുദബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന ഓണ നിലാവ് വാർഷിക ആഘോഷ പരിപാടിയിൽ യു എ ഇ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ എക്സ്പ്രസ്സ് സ്റ്റുഡിയോ ഗ്രൂപ്പ് നൽകുന്ന 10001 രൂപയും പ്രശസ്തി പത്രവും  ഇരുവർക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാശിദ് പൂമാടം നിലവിൽ സിറാജ് ദിനപത്രം അബുദബി റിപോർട്ടറാണ്. തിരുവനന്തപുരം കല്ലറ സ്വദേശിയായ സമീർ കല്ലറ അബുദബിയിൽ നിന്നും സംപ്രേഷണം ചെയ്യുന്ന അബുദാബി 24സെവൻ  ചാനലിന്റെ ചീഫ് എഡിറ്ററാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment