PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമാള്‍ മില്യനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം  സമ്മാനം നേടി  തമിഴ്‌നാട് സ്വദേശിനി

മാള്‍ മില്യനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം  സമ്മാനം നേടി  തമിഴ്‌നാട് സ്വദേശിനി

മാള്‍ മില്യനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം  സമ്മാനം നേടി  തമിഴ്‌നാട് സ്വദേശിനി

അബുദാബി: ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ നടത്തിയ മാള്‍ മില്യനയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം  സമ്മാനം നേടി  തമിഴ്‌നാട് സ്വദേശിനി. ട്രിച്ചി സ്വദേശിനി സെല്‍വറാണി ഡാനിയല്‍ ജോസഫാണ് മാള്‍ മില്യനയറിലൂടെ കോടിപതിയായത്. അബുദബി ആസ്ഥാനമായുള്ള ലൈൻ ഇൻവെസ്റ്റ്‌മെന്റ്‌സ് ആൻഡ് പ്രോപ്പർട്ടിയുടെ കീഴിലെ മാളുകളിൽ ആണ്  രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം മാള്‍ മില്യനയര്‍ വീണ്ടും ആരംഭിച്ചത്.  മെഗാ സമ്മാനം ലഭിച്ച സെല്‍വറാണിയും മക്കളും അവധിയ്ക്ക്  നാട്ടിലായതിനാല്‍ ഭർത്താവ്  അരുള്‍ശേഖറാണ് ചടങ്ങിൽ  സമ്മാനം കൈപ്പറ്റിയത്.  മെഗാ പ്രൈസ് കൂടാതെ ലുലു ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ വിജയികളായവർക്കും  25,000 ദിര്‍ഹം സമ്മാനമായി നൽകി. സമ്മാന വിതരണ പരിപാടിയില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്‍റ് ആൻഡ് പ്രോപ്പർടീസ്  ഡയറക്ടര്‍ വാജിബ് അല്‍ ഖൂരി,  ലുലു ഇന്‍റര്‍നാഷനല്‍ മാര്‍ക്കറ്റിങ്  ആൻഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ നന്ദകുമാര്‍, വിവിധ മാളുകളുടെ ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അബൂദബി സാംസ്‌കാരിക, ടൂറിസം  വകുപ്പിന്‍റെ റീട്ടെയില്‍ പ്ലാറ്റ്‌ഫോം ആയ റീട്ടെയില്‍ അബൂദബിയുമായി സഹകരിച്ചാണ്  മില്യനയര്‍ സമ്മാനപദ്ധതി നടപ്പാക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment