ഓണാഘോഷം ഓഫീസുകളിലും
അബുദാബി: മീഡിയ പ്രൊഡക്ഷൻ രംഗത്തെ പ്രമുഖരായ റെഡ് എക്സ് മീഡിയയും,ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാർത്ത ചാനൽ രംഗത്തു സജീവ സാന്നിധ്യമായി മാറിയ അബുദാബി 24 സേവൻ ചാനലും വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അബുദാബിയിലുള്ള റെഡ് എക്സ് മീഡിയ കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്. മാനേജിങ് ഡയറക്ടർ ഹനീഫ് കുമാരനല്ലൂർ പരിപാടികൾക്ക് നേതൃത്വം നൽകി.ഗായകൻ കൊല്ലം ഷാഫി മുഖ്യ അതിഥിയായി.മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, സുബിൻ സോജൻ എബ്രഹാം, ലുലു അഷ്‌റഫ് പി ആർ ഓ, ഷെഫീൽ കണ്ണൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ആഘോഷ ഭാഗമായി വിവിധ മത്സരങ്ങളും , വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. അബുദാബി സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസിക്കു സമീപമായാണു അത്യാധുനിക സൗകര്യങ്ങളോടെ റെഡ് എക്സ് മീഡിയ പ്രവർത്തിക്കുന്നത്.ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളുമായി റെഡ്സ് മീഡിയ ആൻഡ് എവെന്റ്റ് മാനേജ്‌മെന്റ് യുഎഇയിൽ ഉടനീളം സജീവമാണ്.