PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ ഓണാഘോഷത്തിന് തുടക്കമായി.

അബുദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ ഓണാഘോഷത്തിന് തുടക്കമായി.

അബുദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ ഓണാഘോഷത്തിന് തുടക്കമായി.

അബുദബി : അബുദബി അഹല്യ മെഡിക്കൽ ഗ്രൂപ്പിൽ ഓണാഘോഷത്തിന് തുടക്കമായി. ഗൃഹാതുരത ഓർമ്മിക്കുന്ന വിവിധ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയത്. അബുദബി സിറ്റി അഹല്യ ഹോസ്പിറ്റലിൽ നടന്ന പൂക്കള മത്സരത്തിൽ അഞ്ചു വിഭാഗങ്ങളിലായി നൂറോളം പേര് പൂക്കളം ഒരുക്കി. അഹല്യ ഹോസ്പിറ്റൽ ഹംദാൻ സ്ട്രീറ്റ് ഒന്നാംസ്ഥാനവും, അഹല്യ ഹോസ്പിറ്റൽ മുസഫ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് ക്യാഷ് അവാർഡ് സമ്മാനിച്ചു. 32 രാജ്യങ്ങളിൽനിന്നുള്ള നൂറ് കണക്കിന് ജീവനക്കാരാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. ഇന്ത്യൻ മീഡിയ അബുദബി പ്രസിഡന്റ് റാശിദ് പൂമാടം, അഹല്യ ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ ജെസിൻ കിഷോർ എന്നിവർ അതിഥികളായി പങ്കെടുത്ത ചടങ്ങിൽ ഓപ്പറേഷൻസ് മാനേജർ സൂരജ് പ്രഭാകരൻ, അഡ്‌മിസ്‌ട്രേഷൻ മാനേജർമാരായ ഉമേഷ് ചന്ദ്രൻ, ഇന്ദുചൂഡൻ, ഷൈന, ഷൈൻ, അച്ചുത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment