PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇശൽ ബാൻഡ് അബുദബി ഫുഡ് ഫെസ്റ്റ് 2023 ഫെബ്രുവരി 11 ശനിയാഴ്ച്ച

ഇശൽ ബാൻഡ് അബുദബി ഫുഡ് ഫെസ്റ്റ് 2023 ഫെബ്രുവരി 11 ശനിയാഴ്ച്ച

ഇശൽ ബാൻഡ് അബുദബി ഫുഡ് ഫെസ്റ്റ് 2023 ഫെബ്രുവരി 11 ശനിയാഴ്ച്ച

അബുദബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദബി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് 2023 ഫെബ്രുവരി 11 ശനിയാഴ്ച്ച വൈകീട്ട് 4 മുതൽ 7 വരെ അബുദബി അൽനഹ്ദ ബെൻസർ ഫാം ഹൗസിൽ നടക്കും. ബിരിയാണി, ഡെസേർട്ട് എന്നിങ്ങനെ രണ്ട് തരം ഭക്ഷ്യങ്ങളാണ് മത്സരാർത്ഥികൾ തയ്യാറാക്കി കൊണ്ടുവരേണ്ടത്. രുചി, പ്രസേൻറ്റേഷൻ, മേക്കിങ് രീതി എന്നിവ പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. ഒന്നാം സമ്മാനം 2 ഗ്രാം സ്വർണ്ണ നാണയവും, രണ്ടാം സമ്മാനം 1 ഗ്രാം സ്വർണ്ണ നാണയവും വിജയികൾക്ക് ലഭിക്കും. കൂടാതെ പോയിന്റ് അടിസ്ഥാനത്തിൽ മുന്നിൽ എത്തുന്ന 5 മത്സരാർത്ഥികൾക്ക് ഡെസേർട്ട് സഫാരി കപ്പിൾ എൻട്രി കൂപ്പണും ലഭിക്കുന്നതാണ്. മത്സരാർത്ഥികൾ ഫെബ്രുവരി 9 ന് മുമ്പ് https://forms.gle/FxFqyjfyGCkS2YzA9 ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. മത്സരാർത്ഥികൾ ഉണ്ടാക്കി കൊണ്ടുവരുന്ന വിഭവങ്ങൾ പ്രെസെന്റേഷൻ ചെയ്യലും, ഉണ്ടാക്കിയ രീതി വിധികർത്താക്കളുടെ മുന്നിൽ വിശദീകരിക്കലുമാണ് മത്സരത്തിന്റെ മാനദണ്ഡം. ഭക്ഷണം തയ്യാറാക്കുമ്പോൾ വീഡിയോ എടുത്ത് ഫോണിൽ സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 050-5667356 എന്ന നമ്പറിൽ ബന്ധപ്പെടണം. അബുദബിയിൽ നടന്ന ചടങ്ങിൽ ഇശൽ ബാൻഡ് ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇക്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, അംഗങ്ങളായ നിഷാൻ അബ്ദുൾ അസീസ്, ഇർഷാദ്, ഷിയാസ് നിലമ്പൂർ, ഷഫീഖ് നിലമ്പൂർ എന്നിവരുടെ സാന്നിധ്യത്തിൽ ബ്രോഷർ പ്രകാശനം ചെയ്തു. ഫുഡ് ഫെസ്റ്റ് സീസൺ ഒന്നിനോട് അനുബന്ധിച്ച് ഇശൽ ബാൻഡ് അബുദബി കലാകാരന്മാർ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.  

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment