PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIലിബിയൻ പ്രതിസന്ധി ശൈഖ് മുഹമ്മദ് ബിൻ സായിദും, വ്‌ളാഡിമിർ പുടിനും ചർച്ച ചെയ്തു.

ലിബിയൻ പ്രതിസന്ധി ശൈഖ് മുഹമ്മദ് ബിൻ സായിദും, വ്‌ളാഡിമിർ പുടിനും ചർച്ച ചെയ്തു.

ലിബിയൻ പ്രതിസന്ധി ശൈഖ് മുഹമ്മദ് ബിൻ സായിദും, വ്‌ളാഡിമിർ പുടിനും ചർച്ച ചെയ്തു.

അബുദാബി: നിലവിലെ ലിബിയൻ പ്രതിസന്ധി സംബന്ധിച്ചു അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും, റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും തമ്മിൽ അവലോകനം ചെയ്തു. കൂടാതെ യു എ ഇ – റഷ്യ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. ലിബിയൻ ജനതക്ക് സ്ഥിരതയും സമാധാനവും, വികസനം കൈവരിക്കുന്ന രീതി എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്.കോവിഡ് -19 പ്രത്യാഘാതങ്ങൾ പരിമിതപ്പെടുത്താനുള്ള ആഗോള ശ്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. യുഎഇയും റഷ്യയും തമ്മിൽ ദീർഘകാല ബന്ധമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ വ്‌ളാഡിമിർ പുടിൻ യൂ എ ഇ സന്ദർശിച്ചിരുന്നു. ഔദ്യോഗിക സന്ദർശന വേളയിൽ ശൈഖ് മുഹമ്മദ് പുടിനെ എന്റെ സുഹൃത്ത് എന്നും മോസ്കോയെ എന്റെ രണ്ടാമത്തെ വീട് എന്നും വിശേഷിപ്പിച്ചിരുന്നു. ഗൾഫിലെ റഷ്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് യുഎഇ, ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 1250 ദിർഹത്തിലെത്തി. ആദ്യത്തെ ഇമറാത്തി ബഹിരാകാശയാത്രികനായ ഹസ്സ അൽ മൻസൂരി ബഹിരാകാശത്തേക്ക് പോകാൻ റഷ്യൻ വൈദഗ്ദ്ധ്യം സഹായിച്ചതിന് ശേഷം യു എ ഇ യും റഷ്യയും തമ്മിലുള്ള സഹകരണം ഇപ്പോൾ ബഹിരാകാശ പര്യവേഷണവും ഉൾപ്പെടുന്നു. യുഎഇയും റഷ്യയും ഭീകരവാദത്തിനെതിരായ നിരവധി പ്രതിരോധ കാര്യങ്ങളിൽ സഹകരിക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment