PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യത്തെ ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ട്വീറ്റ്.

ആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യത്തെ ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ട്വീറ്റ്.

ആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യത്തെ ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ട്വീറ്റ്.

അബുദാബി : കോവിഡ് പോരാട്ടം മുന്നില്‍ നിന്ന് നയിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന രാജ്യത്തെ ജനങ്ങളെയും അഭിനന്ദിച്ചുകൊണ്ട് അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ട്വീറ്റ്.രാജ്യത്ത് ഇരുപത്തിനാലുമണിക്കൂറിനിടെ ഒരു കൊവിഡ് മരണംപോലും സംഭവിക്കാത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. കൊവിഡ് മരണങ്ങള്‍ ഉണ്ടാവാത്തതില്‍ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം കൊവിഡ് എന്ന വെല്ലുവിളി അതിജീവിക്കുന്നതിനു‌ള‌ള കൂട്ടായ പരിശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.  ഈ വര്‍ഷം ജനുവരി 29 നാണ് യു എ ഇയില്‍ ആദ്യ കൊവിഡ് പോസീറ്റീവ് കേസ് റിപ്പോര്‍ട്ടുചെയ്യുന്നത്. കൊവിഡ് റിപ്പോര്‍ട്ടുചെയ്ത ആദ്യ ഗള്‍ഫ് രാജ്യവും യു എ ഇയാണ്. 55,573 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 335 പേര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ 46,025 പേര്‍ രോഗമുക്തരായി എന്നാണ് റിപ്പോര്‍ട്ട്. പരിശോധനകളുടെ എണ്ണം കൂട്ടിയതും ക്വാറന്റൈനും യാത്രാവിലക്കും കര്‍ശനമായി നടപ്പാക്കിയതുമാണ് യു എ ഇ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment