PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIവാക്‌സിൻ പരീക്ഷണങ്ങൾക്കായി 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 5000 സന്നദ്ധസേവകർ

വാക്‌സിൻ പരീക്ഷണങ്ങൾക്കായി 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 5000 സന്നദ്ധസേവകർ

വാക്‌സിൻ പരീക്ഷണങ്ങൾക്കായി 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്തത് 5000 സന്നദ്ധസേവകർ

അബുദാബി: അബുദാബിയിൽ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഭാഗമാകാൻ, 24 മണിക്കൂറിനുള്ളിൽ 5000 സന്നദ്ധസേവകർ രജിസ്റ്റർ ചെയ്തതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (ഡി ഒ  എച് ) അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (സി എൻ ബി ജി ) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ കഴിഞ്ഞ ദിവസം അബുദാബിയിൽ ആരംഭിച്ചിരുന്നു.

സന്നദ്ധസേവകർക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ്, 5000 പേർ  സന്നദ്ധത അറിയിച്ചത്. വാക്സിൻ പരീക്ഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്ക് 4humanity.ae എന്ന വിലാസത്തിൽ തങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്.

നിലവിൽ അബുദാബിയിലോ, അൽ ഐനിലോ താമസിക്കുന്ന 18-നും 60-നും ഇടയിൽ പ്രായമുള്ള ഏതു രാജ്യക്കാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും, പൂർണ്ണമായി ആരോഗ്യവാന്‍മാരുമായവരിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. സന്നദ്ധ അറിയിക്കുന്നവരെ വിശദമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമായിരിക്കും വാക്സിൻ പരീക്ഷണങ്ങൾക്ക് തിരഞ്ഞെടുക്കുക. 02 819 1111 എന്ന പ്രത്യേക ഹോട്ട് ലൈൻ സംവിധാനവും ഇതിനായി ഒരുക്കിയിട്ടുണ്ട്.

ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും, അബുദാബി ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42-ഉം (ജി 42) സംയുക്തമായി നടത്തുന്ന ഈ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായി, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ചെയർമാൻ ശൈഖ്  അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വാക്സിൻ കുത്തിവെപ്പ് കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment