PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയുടെ ചൊവ്വാ ദൌത്യമായ ഹോപ് പ്രോബ് വിജയകരമായി യാത്ര തുടരുന്നു.

യുഎഇയുടെ ചൊവ്വാ ദൌത്യമായ ഹോപ് പ്രോബ് വിജയകരമായി യാത്ര തുടരുന്നു.

യുഎഇയുടെ ചൊവ്വാ ദൌത്യമായ ഹോപ് പ്രോബ് വിജയകരമായി യാത്ര തുടരുന്നു.

യുഎഇ: യുഎഇയുടെ ചൊവ്വാ ദൌത്യമായ ഹോപ് പ്രോബ് വിജയകരമായി യാത്രതുടരുന്നുവെന്ന്,മിഷന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞർ അറിയിച്ചു. പേടകത്തിൽ  നിന്നുളള ആദ്യവിവരങ്ങള് യുഎഇ സമയം 3.10 ഓടെ ലഭിച്ചുവെന്നും അധികൃതർ  വ്യക്തമാക്കി.അറബ് ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുമായാണ് പേടകം ചൊവ്വയിലേക്കുളള പ്രയാണം തുടങ്ങിയത്.എമിറേറ്റ്സ് മാർസ് മിഷൻ ,പ്രോജക്ട് മാനേജർ ഒമ്രാന് ഷറഫാണ്, മാധ്യമങ്ങളോട് ഹോപ് പ്രോബിന്റെ വിജയകരമായ വിക്ഷേപണത്തെ കുറിച്ചും തുടർന്നുളള യാത്രയെകുറിച്ചും വിശദീകരിച്ചത്. ആദ്യ സിഗ്നലുകള് ലഭിച്ചത്, പ്രാദേശികസമയം, പുലർച്ചെ 3.10 ഓടെയാണ്. അടുത്ത ഒരാഴ്ച, 24 മണിക്കൂറുമെന്ന രീതിയില്, സംഘം ഹോപ് പ്രോബിനെ നിരീക്ഷിക്കും. സിഗ്നലുകള് രേഖപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.ജപ്പാനിലെ താനെഗാഷിമ സ്പെയ്സ് സെന്ററില് നിന്ന്, ഇന്ന്  പുലർച്ചെ 1.58 ഓടെയാണ് വിക്ഷേപണം നടന്നത്. 2.55 ഓടെ റോക്കറ്റില് നിന്നും സ്വതന്ത്രമായ ഹോപ് പ്രോബ്, സൂര്യനഭിമുഖമായി, ശരിയായ ദിശയില് സഞ്ചാരം തുടർന്നു. 3.10 ഓടെ ആദ്യ സിഗ്നലുകള് , മുഹമ്മദ് ബിന് റാഷിദ് സ്പെയ്സ് സെന്ററില് ലഭിച്ചു. 493 മില്ല്യണ് കിലോമീറ്ററുകള് സഞ്ചരിച്ച്, 2021 ഫെബ്രുവരിയില് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. 687 ദിവസം അവിടെ ചെലവഴിക്കുന്ന ഹോപ് പ്രോബ്, ചൊവ്വയിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.ബഹിരാകാശത്ത്, യുഎഇ എന്ന രാജ്യത്തിന്റെ സാന്നിദ്ധ്യമറിയിക്കുകയെന്നുളള,യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment