PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അബുദാബിയിൽ കാൽലക്ഷത്തോളം പേർക്ക് പിഴ ചുമത്തി

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അബുദാബിയിൽ കാൽലക്ഷത്തോളം പേർക്ക് പിഴ ചുമത്തി

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അബുദാബിയിൽ കാൽലക്ഷത്തോളം പേർക്ക് പിഴ ചുമത്തി

അബുദാബി: കഴിഞ്ഞ ആറുമാസത്തിനിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അബുദാബിയിൽ 25,000 ഡ്രൈവർമാർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ്. ജനുവരി ഒന്നുമുതൽ ജൂൺ അവസാനം വരെ നടത്തിയ പരിശോധനകളിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിടിവീണത് 22,162 പേർക്കാണ്. ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്ക് അപകട സാധ്യത വളരെയധികമാണ്. പെട്ടന്ന് വാഹനം തിരിക്കുകയോ, നിർത്തുകയോ ചെയ്താൽപ്പോലും ഡ്രൈവർക്ക് പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്. ഇത് വാഹനത്തിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുകയും മാറ്റുവാഹനങ്ങളെയും കാൽനടയാത്രികരെയും അപകടത്തിൽപ്പെടുത്തുകയും ചെയ്തേക്കാം. ഗതാഗത ബോധവത്ക്കരണത്തിന്റെ ഭാഗമായി പോലീസ് ഗതാഗതവകുപ്പാണ് നിയമലംഘകരുടെ കണക്കുകൾ പുറത്തുവിട്ടത്. സെറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതിന് 400 ദിർഹം പിഴയാണ് ശിക്ഷ. വാഹന ഉപയോക്താക്കൾ എല്ലാ ഗതാഗത നിയമങ്ങളും പാലിക്കണമെന്ന് പോലീസ് ഗതാഗത വകുപ്പ് അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment