PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപോലീസ് നായ്ക്കളെ “കോവിഡ് 19” വൈറസ്സില്‍ നിന്ന് അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണവുമായി അബുദാബി പോലീസ്.

പോലീസ് നായ്ക്കളെ “കോവിഡ് 19” വൈറസ്സില്‍ നിന്ന് അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണവുമായി അബുദാബി പോലീസ്.

പോലീസ് നായ്ക്കളെ “കോവിഡ് 19” വൈറസ്സില്‍ നിന്ന് അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണവുമായി അബുദാബി പോലീസ്.

അബുദാബി :അബുദാബി പോലീസ്സിന്‍റെ സുരക്ഷാ പരിശോധനാ വകുപ്പും (കെ 9), തുറമുഖ വിഭാഗവും ചേര്‍ന്ന് പോലീസ് നായ്ക്കളെ “കോവിഡ് 19” വൈറസ്സില്‍ നിന്ന് അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണം പുറത്തിറക്കി.സുരക്ഷാ പരിശോധനാ സംഘങ്ങൾക്ക് നിയോഗിച്ചിട്ടുള്ള ചുമതലകൾക്ക് മുമ്പും ശേഷവും പോലീസ് നായ്ക്കളുടെയും അവരുടെ പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ “കോവിഡ് -19” എന്ന മഹാമാരിയെ നേരിടാനുള്ള മുൻകരുതലുകളും, പ്രതിരോധ നടപടികളും സ്വീകരിച്ചു അന്താരാഷ്ട്ര മാനദണ്‌ഡങ്ങള്‍ പാലിച്ചു സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായി പിന്തുണ നല്‍കുമെന്ന് തുറമുഖ മേഖലയിലെ സുരക്ഷാ പരിശോധന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജമാൽ ഹബാഷ് പറഞ്ഞു.മൃഗങ്ങളുടെ ശരീരത്തിലൂടെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അണുക്കളുടെയും അതുമൂലം ഉണ്ടാകുന്ന രോഗങ്ങളുടെയും വ്യാപനം പരിമിതപ്പെടുത്തുവാന്‍ ഈ ഉപകരണം സഹായകമാവും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment