PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഹീറോ വേൾഡ് സീരീസ് 2021 ഒന്നാം ഘട്ടം ഹത്ത നേച്ചർ പാർക്കിൽ.

ഹീറോ വേൾഡ് സീരീസ് 2021 ഒന്നാം ഘട്ടം ഹത്ത നേച്ചർ പാർക്കിൽ.

ഹീറോ വേൾഡ് സീരീസ് 2021 ഒന്നാം ഘട്ടം ഹത്ത നേച്ചർ പാർക്കിൽ.

അബുദാബി :അന്താരാഷ്ട്ര മൗണ്ടൈൻ ബൈക്ക് മത്സരമായ ഹീറോ വേൾഡ് സീരീസ് 2021-ന്റെ ഒന്നാം ഘട്ടം  2021 മാർച്ച് 5 ന് ഹത്ത നേച്ചർ പാർക്കിൽ വെച്ച് നടക്കുമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ അറിയിച്ചു.  ഇന്റർനാഷണൽ സൈക്ലിംഗ് യൂണിയന്റെ അന്താരാഷ്ട്ര സൈക്കിളോട്ട മത്സര കലണ്ടറിലെ പ്രമുഖ മൗണ്ടൈൻ ബൈക്ക് ടൂർണമെന്റാണിത്. 2021 മാർച്ച് 3 മുതൽ 5 വരെ നീണ്ട് നിൽക്കുന്ന ഹീറോ മൗണ്ടൈൻ ബൈക്ക് ഫെസ്റ്റിവലിനോടോപ്പമാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ മൗണ്ടൈൻ ബൈക്കിംഗ് ടൂർണമെന്റായ ഹീറോ മൗണ്ടൈൻ ബൈക്ക് ഫെസ്റ്റിവലിൽ  വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് സൈക്കിളോട്ടക്കാർ പങ്കെടുക്കും. ആദ്യ പാദം ഹത്ത നേച്ചർ പാർക്കിലെ ഹത്ത വാദി ഹബ് എന്ന കായിക വേദിയിലും രണ്ടാം പാദം 2021 ജൂൺ 12-ന് ഇറ്റലിയിലും, മൂന്നാം പാദം 2021 സെപ്‌റ്റംബർ 25-ന് തായ്‌ലൻഡിലും അരങ്ങേറും. ഹീറോ ദുബൈ 2021-ൽ പങ്കെടുക്കുന്ന പ്രൊഫഷണൽ സൈക്കിളോട്ടക്കാർക്കായി 1600 മീറ്റർ വരെ ഉയരമെത്താവുന്ന 60 കിലോമീറ്റർ നീളമുള്ള മാരത്തോൺ പാതയും, 800 മീറ്റർ വരെ ഉയരമെത്താവുന്ന 30 കിലോമീറ്റർ നീളമുള്ള മറ്റൊരു പാതയുമാണ് ഒരുക്കിയിട്ടുള്ളത്. വിനോദത്തിനായും, കുട്ടികളുടെ വിഭാഗത്തിലും ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റജിസ്‌ട്രേഷൻ https://www.heroworldseries.com/ എന്ന വിലാസത്തിൽ ആരംഭിച്ചു. ഹീറോ വേൾഡ് സീരീസ് 2020 ടൂർണമെന്റിന്റെ ആദ്യ പാദ മത്സരം ഈ വർഷം തുടക്കത്തിൽ ഹത്തയിൽ നടത്തിയിരുന്നു. 50 രാജ്യങ്ങളിൽ നിന്നുള്ള 400-ൽ പരം സൈക്കിളോട്ടക്കാർ മത്സരത്തിൽ പങ്കെടുത്തു. പുരുഷന്മാരുടെ മത്സരത്തിൽ കൊളംബിയയിൽ നിന്നുള്ള ഹെക്ടർ ലിയനാർഡോ പയസും, സ്ത്രീകളുടെ മത്സരത്തിൽ സ്ലോവേനിയയുടെ പ്ലാസ ബ്യന്ററിക്കും വിജയികളായി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment