PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസൗജന്യ മിനി ബസ്സ് സർവീസായ ‘ലിങ്ക് അബുദാബി’ ഒക്ടോബർ 25 മുതൽ സർവീസ് നടത്തും.

സൗജന്യ മിനി ബസ്സ് സർവീസായ ‘ലിങ്ക് അബുദാബി’ ഒക്ടോബർ 25 മുതൽ സർവീസ് നടത്തും.

സൗജന്യ മിനി ബസ്സ് സർവീസായ ‘ലിങ്ക് അബുദാബി’ ഒക്ടോബർ 25 മുതൽ സർവീസ് നടത്തും.

അബുദാബി: പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്.നഗരപരിധിക്ക് പുറത്തുള്ള റോഡുകളിലൂടെയുള്ള മിനി ബസ് സർവീസ് ആരംഭിക്കുന്നത്.മൊബൈൽ ആപ്പ് വഴിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതുവഴി അപേക്ഷിക്കുന്നവരുടെ അടുത്തേക്ക് വാഹനമെത്തുമെന്ന് സമഗ്ര ഗതാഗത കേന്ദ്രം വ്യക്തമാക്കി. കോവിഡ് മാനദണ്ഡം പാലിച്ച് യാത്ര 7 പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.പരീക്ഷണാടിസ്ഥാനത്തിലുള്ള രാവിലെ 6 മുതൽ രാത്രി 10 വരെയായിരിക്കും സർവീസ് നടത്തുന്നത് . തുടക്കത്തിൽ അൽഷഹാമ, അൽബാഹിയ, അൽറഹ്ബ, അൽ സംഹ, അൽ സദ്ർ ഏരിയകളിൽ മാത്രമേ സേവനം ലഭ്യമാകൂ. ഇന്റർനെറ്റ് ഉൾപ്പെടെ നൂതന സംവിധാനങ്ങളുള്ള ബസ് ആണ് ഇതിനായി നിരത്തിൽ ഇറക്കിയിരിക്കുന്നത്. അബുദാബി ലിങ്ക് എന്ന മൊബൈൽ ആപ്പിലൂടെ സേവനം ആവശ്യപ്പെടാം. ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും എത്തി യാത്രക്കാരനെ എടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും.വിവരങ്ങൾ ആപ്പ് മുഖേന യാത്രക്കാരനെ അറിയിക്കും.ബസ് എവിടെ വരെ എത്തി എന്ന് അന്വേഷിക്കാനും ആപ്പിൽ സംവിധാനമുണ്ട്. കോവിഡ് ജാഗ്രതയുടെ ഭാഗമായി ഓരോ യാത്രയ്ക്കു മുൻപും ശേഷം ബസ് അണുവിമുക്തമാക്കുകയും ചെയ്യും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment