PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅരമണിക്കൂറിനുള്ളിൽ  പരിശോധന ഫലം ലഭിക്കുന്ന PCR കോവിഡ് പരിശോധന സംവിധാനം അബുദാബി വിമാനത്താവളത്തിൽ.

അരമണിക്കൂറിനുള്ളിൽ  പരിശോധന ഫലം ലഭിക്കുന്ന PCR കോവിഡ് പരിശോധന സംവിധാനം അബുദാബി വിമാനത്താവളത്തിൽ.

അരമണിക്കൂറിനുള്ളിൽ  പരിശോധന ഫലം ലഭിക്കുന്ന PCR കോവിഡ് പരിശോധന സംവിധാനം അബുദാബി വിമാനത്താവളത്തിൽ.

അബുദാബി : അരമണിക്കൂറിനുള്ളിൽ  പരിശോധന ഫലം ലഭിക്കുന്ന PCR കോവിഡ് പരിശോധന സംവിധാനം അബുദാബി വിമാനത്താവളത്തിൽ ഒരുക്കുന്നു. ആദ്യമായാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ PCR പരിശോധന ഫലം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക്  സാമ്പിൾ എടുത്ത ശേഷം ഒരു ബാർ കോഡ് നൽകും. അര മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും. കൃത്യമായ ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിനായി അത്യാധുനിക ലബോറട്ടറിയും സ്ഥാപിച്ചിട്ടുണ്ട്.യാത്രക്കാർക്ക് അതുവരെ വിശ്രമിക്കുന്നതിനായി നിരവധി സൗകര്യങ്ങൾ ഉൾകൊള്ളുന്ന വിശാലമായ വെയ്റ്റിംഗ് ഹാൾ വിമാനത്താവളത്തിലെ ടെർമിനൽ 3 നു സമീപമായി നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. വിശാലമായ സിറ്റിങ് ഏരിയ , കുടുംബത്തോടൊപ്പം എത്തുന്നവർക്ക് പ്രത്യേക സോഫ ഏരിയ , ടി വി , വെൻഡിങ് മെഷീൻ ,തുടങ്ങിയ സൗകര്യങ്ങളാണ് വെയ്റ്റിംഗ് ഏരിയ യിൽ ഏർപ്പെടുത്തിയിരിക്കുന്നത്.  യാത്രക്കാരെ ഇവിടെ നിന്ന് തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോകുന്നതിനുള്ള ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ ഫലം പോസിറ്റീവ് ആയാൽ പ്രാഥമിക ചികിത്സകൾ നൽകുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്.  അബുദാബി എമിറേറ്റിനെ കോവിഡ് മുക്തമാക്കാനുള്ള വ്യാപകമായ പദ്ധതികളുടെ ഭാഗമായാണ് പുതിയ സൗകര്യം ആരംഭിച്ചിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment