PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEയുഎഇയിൽ റമളാനിലെ  തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ  പള്ളികളിൽ അനുമതി.

യുഎഇയിൽ റമളാനിലെ  തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ  പള്ളികളിൽ അനുമതി.

യുഎഇയിൽ റമളാനിലെ  തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ  പള്ളികളിൽ അനുമതി.

യുഎഇ: യുഎഇയിൽ റമളാനിലെ  തറാവീഹ് നമസ്‌കാരം നിർവഹിക്കാൻ  പള്ളികളിൽ അനുമതി.  ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് റമളാനിലെ  കോവിഡ് കാല  മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. ഏപ്രിൽ 13ന് ആണ് റമളാൻ  വ്രതാരംഭം ആരംഭിക്കുക . കോവിഡ് പശ്ചാത്തലത്തിൽ 2020 മാർച്ചിൽ അടച്ച ആരാധനാലയങ്ങൾ ജൂലൈയിൽ തുറന്നെങ്കിലും 30% ശേഷിയിലാണ് പ്രവർത്തിക്കുന്നത്.റമളാനിലെ  നിശാ നമസ്കാരമായ തറാവീഹിന് പള്ളികളിൽ അനുമതി നൽകിയെങ്കിലും, വനിതകളുടെ പ്രാർഥനാ മുറി അടച്ചിടും. പള്ളികളിൽ മത പഠന ക്ലാസുകളും അനുവദിക്കില്ല. ഇവ വെർച്വലായി നടത്തുന്നതിനാണ് നിലവിലെ തീരുമാനം . കോവി‍ഡ് മാനദണ്ഡം പാലിച്ച്  ഇഷാ  നമസ്കാരവും തറാവീഹും അര മണിക്കൂറിനകം തീർക്കണമെന്നും നിബന്ധനയുണ്ട്.റമളാനിൽ  ഇഫ്താറിനോ മറ്റോ കൂട്ടംകൂടാൻ പാടില്ല.  കുടുംബ, സുഹൃദ് കൂട്ടായ്മകൾ ഒഴിവാക്കണം ∙ ഭക്ഷണപദാർഥങ്ങൾ കൈമാറരുത്. സ്വകാര്യ, പൊതു ഇഫ്താർ ടെന്റുകൾ  പാടില്ല ∙ പള്ളിക്കകത്ത് നോമ്പുതുറ വിഭവങ്ങൾ അനുവദിക്കില്ല തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment