സൗജന്യ പാർക്കിങ് ഒഴിവാക്കി ഷാർജ.
ഷാർജ: അവധി ദിനങ്ങളിലെ സൗജന്യ പാർക്കിങ് ഒഴിവാക്കി ഷാർജ. വെള്ളിയാഴ്‌ച അടക്കമുള്ള അവധി ദിനങ്ങളിൽ ഇനി സൗജന്യ പാർക്കിംഗ് ഇല്ല എന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പണമടച്ചുള്ള മേഖലകളിൽ പാർക്കിങ് സൗജന്യമായിരുന്നു നിലവിൽ.എന്നാൽ പുതിയ പ്രഖ്യാപനത്തിലൂടെ വർഷത്തിലെ എല്ലാ ദിവസങ്ങളിലും 5857 സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് ബാധകമാണെന്നാണ് ഷാർജ മുനിസിപ്പാലിറ്റിയുടെ പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഷാർജയിൽ 6 ,000 ത്തോളം പാർക്കിങ് സ്ഥലങ്ങൾ ഇപ്പോൾ പെയ്ഡ് സോണുകൾക്കു കീഴിൽ ആയതായും ആഴ്ചയിലെ എലാ ദിവസങ്ങളിലും താരിഫ് ബാധകമാണെന്നുമാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്. ഷാർജ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള 579 ബ്ലൂ പാർക്കിങ് ഇൻഫോർമേഷൻ ബോർഡുകൾ വഴി വാഹനമോടിക്കുന്നവർക്കു പാർക്കിങ് സോണുകൾ തിരിച്ചറിയാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.