PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIഎക്സ്പോ 2020 യിൽ വോളന്റിയർ ആകുന്നതിനു ഇനിയും അവസരമുണ്ടെന്നു സംഘാടകർ

എക്സ്പോ 2020 യിൽ വോളന്റിയർ ആകുന്നതിനു ഇനിയും അവസരമുണ്ടെന്നു സംഘാടകർ

എക്സ്പോ 2020 യിൽ വോളന്റിയർ ആകുന്നതിനു ഇനിയും അവസരമുണ്ടെന്നു സംഘാടകർ

ദുബായ് : ദുബായിൽ നടക്കുന്ന ആഗോള മേളയായ എക്സ്പോ 2020 യിൽ വോളന്റിയർ ആകുന്നതിനു ഇനിയും അവസരമുണ്ടെന്നു സംഘാടകർ.മാർച്ച് 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബർ ഒന്നിന്  ദുബായിൽ ആരംഭിക്കുന്ന എക്സ്പോ 2020ൽ വൊളന്റിയർമാരാകാനുള്ള അപേക്ഷ മാർച്ച് 31 നു മുൻപ് അയച്ചിരിക്കണമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. യുഎഇ യിലെ സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം.അപേക്ഷകർ 18 വയസ്സിനു മുകളിലുള്ളവരാകണം .  ഇംഗ്ലിഷ് ഭാഷയിൽ മികച്ച രീതിയിൽ ആശയ വിനിമയം നടത്താൻ കഴിയുന്നവർക്കാണ് അവസരം നൽകുന്നത്.  മാർച്ച് 31 നു ശേഷം അപേക്ഷകൾ  പരിശോധിച്ച ശേഷം  സംഘാടകർ ഇവരുമായി നേരിട്ടുളള ഇന്റർവ്യൂ നടത്തും .ഇതിൽ നിന്നാണ് അന്തിമ പട്ടിക പുറത്തിറക്കുക. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രത്യേക പരിശീലനങ്ങളും ശിൽപശാലകളും സംഘടിപ്പിക്കും. www.expo2020dubai.com/programmes/volunteers എന്ന ലിങ്കിലൂടെ അപേക്ഷകൾ നൽകാവുന്നതാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment