PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeSHARJAHഷാർജ പൈതൃക മേളക്ക് മാർച്ച് 20 നു തുടക്കമാകും.

ഷാർജ പൈതൃക മേളക്ക് മാർച്ച് 20 നു തുടക്കമാകും.

ഷാർജ പൈതൃക മേളക്ക് മാർച്ച് 20 നു തുടക്കമാകും.

ഷാർജ: 18 മത് ഷാർജ പൈതൃക മേളക്ക് മാർച്ച് 20 നു തുടക്കമാകും. ഇന്ത്യ അടക്കം 29 രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്ക്കാരിക പരിപാടികളുടെ സംഗമത്തിനാകും മേള വേദിയൊരുക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 29 രാജ്യങ്ങളിലെ പൈതൃക രീതികളും ,പാരമ്പര്യവും അടുത്തറിയാൻ അവസരം ഒരുക്കിക്കൊണ്ടാണ് ഷാർജ ഹെറിറ്റേജ് ഡെയ്‌സ് എന്ന മേളക്ക് വേദിയൊരുങ്ങുന്നതു. മാർച്ച് 20 മുതൽ ഏപ്രിൽ 10 വരെ നീണ്ടു നിൽക്കുന്ന മേളയിൽ 500 ഓളം പരിപാടികളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.  സാംസ്ക്കാരിക പൈതൃകം നമ്മെ ഒരുമിപ്പിക്കുന്നു എന്ന ശീർഷകത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ഷാർജയിലും ,ഖോർഫക്കാൻ ഹെറിറ്റേജ് ഏരിയയിലുമായി രണ്ടു വേദികളിലാണ്  ഇന്ത്യ അടക്കം 29 രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ , പാചക വിദഗ്ധർ , ധിഷണാശാലികൾ , കരകൗശല വിദഗ്ധർ ,എന്നിവരുടെ പ്രകടനങ്ങളും , നൃത്തം , പരമ്പരാഗത ഭക്ഷണവിഭവങ്ങൾ , തുണിത്തരങ്ങൾ , കരകൗശല സാധനങ്ങൾ എന്നിവയും പ്രദർശിപ്പിക്കുന്നത് . രണ്ടു വേദികളിലുമായി നിർമ്മിക്കുന്ന 80 വിപണന ശാലകളിൽ പരമ്പരാഗത സുഗന്ധ ദ്രവ്യങ്ങൾ , സുഗന്ധ ധൂപങ്ങൾ ,എമിറാത്തി ഭക്ഷണ വിഭവങ്ങൾ , ദേശീയവും ,അന്തർദേശീയവുമായ ഭക്ഷണങ്ങൾ എന്നിവ ലഭ്യമാക്കും. കുട്ടികൾക്ക് വേണ്ടിയുള്ള പവിലിയനിൽ 214 പ്രത്യേക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.   കൾച്ചറൽ കഫെ എന്ന സാംസ്ക്കാരിക പരിപാടിയിൽ 20 പ്രഭാഷണങ്ങളും , ബുക്ക് സൈനിങ്‌ ഉൾപ്പെടെയുള്ള പരിപാടികളും നടക്കുമെന്ന് സംഘാടകരായ Sharjah Institute for Heritage വക്താക്കൾ അറിയിച്ചു . ഒരേ സമയം 3000 പേർക്ക് പരിപാടികളിൽ പങ്കെടുക്കാം . വാരാന്ത്യങ്ങളിൽ 6000 പേർക്ക് വരെ പങ്കെടുക്കാൻ അവസരം നൽകാനാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment