PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായ് ഗ്ലോബൽ വില്ലേജ് രണ്ടാഴ്ച കൂടി നീട്ടുന്നതിന് തീരുമാനമായി.

ദുബായ് ഗ്ലോബൽ വില്ലേജ് രണ്ടാഴ്ച കൂടി നീട്ടുന്നതിന് തീരുമാനമായി.

ദുബായ് ഗ്ലോബൽ വില്ലേജ് രണ്ടാഴ്ച കൂടി നീട്ടുന്നതിന് തീരുമാനമായി.

ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജ് രണ്ടാഴ്ച കൂടി നീട്ടുന്നതിന് തീരുമാനമായി. രജത ജൂബിലി ആഘോഷ നിറവിൽ നിൽക്കുന്ന ഗ്ലോബൽ വില്ലേജിലെ വർദ്ധിച്ച പൊതുജന പങ്കാളിത്വമാണ് നീട്ടിവെക്കാനുള്ള തീരുമാനത്തിന് കാരണമായത്. ആഗോള സാംസ്ക്കാരിക കാഴ്ചകളും , ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവങ്ങളും , വിനോദത്തിന്റെ വൈവിധ്യതയും നിറഞ്ഞ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനങ്ങൾ മെയ് 2 വരെ നീട്ടുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. റമദാൻ മാസത്തിൽ കൂടുതൽ ആളുകൾക്ക് ഗ്ലോബൽ വില്ലേജിൽ എത്തുന്നതിനും കൂടുതൽ സമയം ചിലവഴിക്കുന്നതിനും  സാധ്യമാകും  എന്നത് കണക്കിലെടുത്തു കൂടിയാണ് രണ്ടാഴ്ചത്തേക്ക് പ്രവർത്തനം നീട്ടിയത് . റമദാനിൽ വൈകിട്ട് 6 മുതൽ 2 മണിവരെയാകും പ്രവർത്തിക്കുക. ലോകോത്തര സുരക്ഷിത നടപടികൾ സ്വീകരിച്ചാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുന്നതെന്നും കുടുംബത്തോടോപ്പൊമുള്ള ഷോപ്പിങ്ങും , വിനോദവും വർധിക്കുന്ന റമദാൻ നാളുകളിൽ കൂടുതൽ ആളുകൾക്ക് സേവനം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തയ്യാറാക്കുമെന്നും അധികൃതർ അറിയിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment