PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIപബ്ലിക് പാർക്കുകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചു.

പബ്ലിക് പാർക്കുകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചു.

പബ്ലിക് പാർക്കുകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചു.

ദുബായ് : പബ്ലിക് പാർക്കുകളിൽ ഡ്രോൺ ഉപയോഗിക്കുന്നത് നിരോധിച്ചതായി  ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. പാർക്കുകളിൽ എത്തുന്ന ആളുകളുടെ സ്വകാര്യത സംരക്ഷിക്കുന്നത് മുൻ നിർത്തിയാണ് നിരോധനം ഏർപ്പെടുത്തിയത്.2020 ജൂലൈ യിൽ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് സ്വകാര്യ വ്യക്തികൾ ഡ്രോൺ ഉപയോഗിക്കും മുൻപ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ രെജിസ്റ്റർ ചെയ്തരിക്കണം. ഡ്രോൺ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെയോ , സ്വകാര്യ  സ്വത്തുക്കൾ , വ്യാപാര വസ്തുക്കൾ , നിയമപരമായി നിരോധനം ഉള്ള സ്ഥലങ്ങൾ എന്നിവയുടെയോ സ്വകാര്യതയിലേക്കു കടന്നു കയറരുതെന്നു വിലക്കിയിട്ടുണ്ട്.  ഡ്രോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുക, ഫോട്ടോ എടുക്കുക , വിദൂര നിയന്ത്രണ സംവിധാനം ഉപയോഗിച്ച്  അനുമതി ഇല്ലാതെ ചിത്രീകരണം നടത്തുക എന്നിവയും നിരോധിച്ചിട്ടുണ്ട്.  നിയമങ്ങൾക്കു വിരുദ്ധമായി ഡ്രോൺ ഉപയോഗിക്കുന്നവർക്ക് തടവും ,പിഴയും ശിക്ഷയായി നൽകുമെന്നും മുൻസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment