PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIമരുഭൂമിയിലെ കടമ്പകൾ താണ്ടി എത്തിഹാദ് റെയിൽ.

മരുഭൂമിയിലെ കടമ്പകൾ താണ്ടി എത്തിഹാദ് റെയിൽ.

മരുഭൂമിയിലെ കടമ്പകൾ താണ്ടി എത്തിഹാദ് റെയിൽ.

അബുദാബി: മരുഭൂമിയിലെ കടമ്പകൾ താണ്ടി എത്തിഹാദ് റെയിൽ എന്ന സ്വപ്നം അതിവേഗം നിശ്ചിത ട്രാക്കിലൂടെ മുൻപോട്ടു കുതിക്കുകയാണ് . എത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തേയാബ്‌ ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയാണ് റെയിൽ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തിയത്. യു എ ഇ യിലെ രണ്ടു വലിയ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടത്തിലെ ട്രാക്ക് നിർമ്മാണം പരിശോധിക്കാനാണ് ഷെയ്ഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് നേരിട്ടെത്തിയത് . നിർമ്മാണ കേന്ദ്രമായ സൈഹ് ഷുഹൈബിൽ നിന്നും അബുദാബി ഭാഗത്തേക്കും ദുബായ് ഭാഗത്തേക്കുമായി 10 കിലോമീറ്റർ ദൂരം ഇൻസ്‌പെക്ഷൻ ട്രെയിനിൽ യാത്ര നടത്തുകയും ചെയ്തു. 1000 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം ഘട്ടത്തിൽ  സൗദിയുടെ അതിർത്തിയായ ഗുവെയ്‌ഫാത്തിനെ ഫുജൈറയുമായി സംയോജിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ അലോസരപ്പെടുത്താതെയും അവയുടെ സഞ്ചാര പഥങ്ങളെ തടസ്സപ്പെടുത്താതെയും പാലങ്ങളും , കനാലുകളും നിർമ്മിച്ചാണ് നാല് പാതയുടെ നിർമ്മാണം മുന്നേറുന്നത്. 35 പാലങ്ങളും 15 തുരങ്കങ്ങളും പാതയിലുണ്ടാകും എന്നാണ് സൂചിപ്പിക്കുന്നത്.  റുവൈസിനെ  ഗുവെയ്‌ഫാത്തുമായി ബന്ധിപ്പിക്കുന്ന 139 കിലോമീറ്റർ പാതയുടെ 59 ശതമാനം നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.  എത്തിഹാദ് റയിലിന്റെ ഒന്നാം ഘട്ടമായ ഹബ്ഷാനിൽ നിന്നും റുവൈസിലേക്കുള്ള ഭാഗം ഇപ്പോൾ പ്രവർത്തനനിരതമാണ്. മരുഭൂമിയിലെ മണലിൽ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ട്രാക്ക് നിർമാണം നടക്കുന്നത്. യു എ ഇ യിലെ റെയിൽ ശൃംഖല പൂർത്തിയാകുമ്പോൾ സൗദി റെയിലുമായി ബന്ധിപ്പിക്കുന്നതിനു പദ്ധതിയുണ്ട്. ഇതോടെ ജി സി സി രാജ്യങ്ങളിലെ ഗതാഗത മേഖലയിൽ വന്പിച്ച മാറ്റങ്ങളാകും വന്നു ചേരുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment