PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിൽ 12 മണിക്കൂർ നീളുന്ന വമ്പൻ ഡിസ്‌കൗണ്ട് മേളക്ക് ഒരുക്കം

ദുബായിൽ 12 മണിക്കൂർ നീളുന്ന വമ്പൻ ഡിസ്‌കൗണ്ട് മേളക്ക് ഒരുക്കം

ദുബായിൽ 12 മണിക്കൂർ നീളുന്ന വമ്പൻ ഡിസ്‌കൗണ്ട് മേളക്ക് ഒരുക്കം

ദുബായ്: ദുബായിൽ 12 മണിക്കൂർ നീളുന്ന വമ്പൻ ഡിസ്‌കൗണ്ട് മേളക്ക് ഒരുക്കം തുടങ്ങി. ജൂലൈ ഒന്ന് വെള്ളിയാഴ്ചയാണ് നൂറിലധികം ബ്രാൻഡുകൾക്കു 90 ശതമാനം വരെ വിലക്കുറവ് നൽകുന്ന ഷോപ്പിംഗ് മേള നടക്കുക. ദുബായ് സമ്മർ സർപ്രൈസസ് ഷോപ്പിംഗ് മേളയോടനുബന്ധിച്ചാണ് 12 മണിക്കൂർ നീളുന്ന ഡിസ്‌കൗണ്ട് മേള നടക്കുന്നത് . ജൂലൈ ഒന്നിന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 10 വരെയാണ് വിലക്കുറവ് നൽകുന്നത്. 25 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവിൽ നൂറിലേറെ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് വിൽപ്പനക്കു ലഭ്യമാകുക.  മാൾ ഓഫ് എമിരേറ്റ്സ് , മിർദിഫ് സിറ്റി സെന്റർ , ദെയ്‌റ സിറ്റി സെന്റർ , അൽ ബർഷാ മൈ സിറ്റി സെന്റർ , അൽ ഷിന്ദഗ സിറ്റി സെന്റർ എന്നിവിടങ്ങളിലാണ് ഡിസ്‌കൗണ്ട് മേള നടക്കുക. ദുബായ് സമ്മർ സർപ്രൈസ് മേളയോടനുബന്ധിച്ച് ഇത്തരത്തിൽ കൂടുതൽ  ഷോപ്പിംഗ് അനുഭവങ്ങൾ പ്രതീക്ഷിക്കാമെന്ന് സംഘാടകർ അറിയിച്ചു .
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment