PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIറിലൈൻസ് അബുദാബി റുവൈസിൽ

റിലൈൻസ് അബുദാബി റുവൈസിൽ

റിലൈൻസ് അബുദാബി റുവൈസിൽ

അബുദാബി : അബുദാബി റുവൈസിൽ റിലൈൻസ് ഇൻഡസ്ട്രി,  അഡ്‌നോക്കുമായി സഹകരിച്ച്  കെമിക്കൽ ഫാക്ടറി സ്ഥാപിക്കുന്നു , അഡ്‌നോക്കിന്റെ തസീസ് ഇൻഡസ്ട്രിയൽ കെമിക്കൽ സോണിലാണ് 2 ബില്യൺ ഡോളർ നിക്ഷേപിച്ച് റിലൈൻസ് പുതിയ നിർമ്മാണ മേഖല തുറക്കുന്നത്. അഡ്‌നോക്കുമായി സഹകരിച്ച് ക്ളോർ -ആൽക്കലി , എതിലിൻ ഡൈക്ളോറൈഡ് , പോളിവിനാൽ ക്ളോറൈഡ് തുടങ്ങിയ രാസപദാര്ഥങ്ങളുടെ നിർമ്മാണത്തിനായാണ് ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോ കെമിക്കൽ കമ്പനിയായ റിലൈൻസ് റുവൈസിൽ നിർമ്മാണ കേന്ദ്രം തുറക്കുന്നത്.  പൈപ്പുകൾ , ഫ്ളോറിങ് , മെഡിക്കൽ ഉപകരണങ്ങൾ , കേബിളുകൾ , ഓട്ടോമൊബൈൽ പാർട്സുകൾ എന്നിവയുടെ നിർമ്മാണത്തിന് ഉതകുന്ന പി വി സി ഇവിടെ നിർമ്മിക്കും. ഊർജ്ജ രംഗത്തും പെട്രോ കെമിക്കൽ മേഖലയിലും ഇന്ത്യ – യു എ ഇ സഹകരണം കൂടുതൽ ശക്തമാക്കാൻ പുതിയ സംരംഭം കാരണമാകുമെന്ന് റിലൈൻസ് ചെയർമാൻ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു . വ്യവസായ മേഖലയിൽ നിർണ്ണായകമായ രാസപദാർത്ഥങ്ങളാണ് ഇവിടെ നിർമ്മുക്കുന്നതു .ഇതുമൂലം പ്രാദേശിക വ്യവസായ യൂണിറ്റുകൾക്ക് വരെ എളുപ്പം അസംസ്കൃതവസ്തുക്കൾ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment