PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEകോവിഡ്: മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം: കോടതി വിധി ശ്രദ്ധേയം-ഐ സി എഫ്

കോവിഡ്: മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം: കോടതി വിധി ശ്രദ്ധേയം-ഐ സി എഫ്

കോവിഡ്: മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം: കോടതി വിധി ശ്രദ്ധേയം-ഐ സി എഫ്

യുഎഇ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഐ സി എഫ് ഗൾഫ് കൗൺസിൽ. ധനസഹായം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. അശോക് ഭൂഷൻ, എം.ആർ. ഷാ എന്നി ജഡ്ജിമാരുടെ ബെഞ്ചാണ് കേന്ദ്രത്തിനു നിർദേശം നൽകിയത്. കോവിഡ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിനാൽ ധനസഹായം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾ നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.
3.9 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞത്. ആകസ്മികമായി വന്ന രോഗത്തിൽ മണമടഞ്ഞവരുടെ കുടുംബത്തിന്റെ ഭാവിജീവിതം ഇരുളടയുന്നതായി മാറാതിരിക്കാൻ കേന്ദ്ര സർക്കാർ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കേണ്ടിയിരുന്നു. അവർ ആ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെനാണിപ്പോൾ കോടതിയും പറഞ്ഞിരിക്കുന്നത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഗുണഫലം സാധാരണ ജനവിഭാഗങ്ങൾക്ക് ലഭ്യമാകുമ്പോൾ മാത്രമേ ഫലപ്രാപ്തി നേടുകയുള്ളൂ. അവർക്ക് കിട്ടുന്ന ഓരോ പൈസയും മാർക്കറ്റിനെയും ഉത്തേജിപ്പിക്കും.
കോവിഡ് മഹാമാരിയുടെ ദുരിതത്തിന്റെ തീവ്രത ആവുന്നത്ര കുറക്കാൻ സർക്കാർ നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഐ സി എഫ് ആവശ്യപ്പെട്ടു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment