PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAE12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കാൻ യു എ ഇ വിദ്യാഭ്യാസ വകുപ്പ്

12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കാൻ യു എ ഇ വിദ്യാഭ്യാസ വകുപ്പ്

12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കാൻ യു എ ഇ വിദ്യാഭ്യാസ വകുപ്പ്

യു എ ഇ: 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിനുള്ള പ്രചാരണം ശക്തമാക്കാൻ യു എ ഇ വിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആരംഭിച്ചു .വാക്‌സിനേഷൻ നമ്മുടെ പ്രതീക്ഷ , വാക്‌സിനേഷൻ നമ്മുടെ സുരക്ഷാ എന്ന പേരിലാണ് പ്രചാരണ പരിപാടികൾ ഒരുക്കുന്നത്. കുട്ടികളുടെ വാക്‌സിനേഷൻ മാറ്റിവെക്കുന്ന മാതാപിതാക്കളുടെ നടപടി സമൂഹ സുരക്ഷക്ക് പ്രതികൂലമായി ബാധിക്കുമെന്ന സാധ്യത കണക്കിലെടുത്താണ് വിദ്യാഭ്യാസ മന്ത്രാലയം പ്രചാരണം ശക്തമാക്കുന്നത്.  യു എ ഇ ആരോഗ്യ – രോഗ പ്രതിരോഗ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ വാക്‌സിനുള്ള കോക്കിങ്‌ നടത്തി കുട്ടികൾക്ക് വാക്‌സിൻ നൽകാൻ മാതാപിതാക്കൾ തയ്യാറാകണമെന്ന് വിദ്യാഭ്യസ മന്ത്രാലയം അഭ്യർത്ഥിച്ചു .12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോ എൻ ടെക്ക് വാക്‌സിനാണ് നൽകുന്നത്. സമ്മർ അവധിക്കു ശേഷം വിദ്ധ്യാലയങ്ങൾ തുറക്കുമ്പോൾ പൂർണ്ണമായും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വാക്‌സിൻ പ്രചാരണം നടക്കുന്നത്. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികളിൽ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചിട്ടുണ്ട്. പഠനത്തിന് ശേഷം ഇതും പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment