ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ : ഇന്ത്യയുടെ അഭിമാനമായി മീരാഭായ് ചാനു
ഇന്ത്യ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ. 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലെ ഉജ്വല പ്രകടനത്തോടെ മണിപ്പൂരുകാരി മീരാഭായ് ചാനുവാണ് ഇന്ത്യയുടെ അഭിമാനമായത്. 21 വർഷത്തിനു ശേഷമാണു ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം.
ചൈനയുടെ ലോക ഒന്നാം നമ്പർ സിഹുയി ഹോയ്ക്കാണ് ഈ ഇനത്തിൽ സ്വർണം. 2000ലെ സിഡ്നി ഒളിംപിക്സിൽ 69 കിലോ വിഭാഗത്തിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽമെഡൽ നേട്ടത്തിലെത്തുന്നത് എന്ന പ്രത്യേകതയുണ്ട് മീര ഭായുടെ മെഡൽ നേട്ടത്തിൽ. എന്നാൽ ഇന്ത്യ ഏറെ പ്രതീക്ഷ വച്ചിരുന്ന ഷൂട്ടിങ്ങിൽ ഇന്ത്യക്കു കടുത്ത നിരാശയാണ് ഉണ്ടായതു. ഈ ഇനത്തിൽ മത്സരിച്ച ലോക ഒന്നാം നമ്പർ ഇളവേനിൽ വാളറിവനും ലോക റെക്കോർഡ് കയ്യാളുന്ന അപൂർവി ചന്ദേലയും യഥാക്രമം 16 ഉം 36 ഉം സ്ഥാനങ്ങളിൽ മത്സരം പൂർത്തിയാക്കിയതോടെ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളാണ് അസ്തമിച്ചത്.