ഏത് പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കാൻ കലയ്ക്ക് സാധിക്കും : എം.പി. അബ്ദുസ്സമദ് സമദാനി
ദുബായ്: തിക്കോടി മേഖല ഗ്ലോബൽ കെ.എം.സി.സി യുടെ സർഗ്ഗധാര വിങ്ങ് ബലിപെരുന്നാളിനേട് അനുബന്ധിച്ച് നടത്തിയ ഈദ് മിലനിൻ്റെ ഔദ്യോഗികമായ ഉദ്ഘാടനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. ത്യാഗത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും സ്മരണകൾ പുതുക്കുന്ന ഈ ദിനത്തിൽ ബന്ധങ്ങളെ കൂട്ടി ഇണക്കുന്നതിലും തനത് മാപ്പിള കലകൾ നിലനിർത്തുന്നതിനും പുതു തലമുറക്ക് കൈമാറുന്നതിനും ഇത്തരത്തിലുള്ള പ്രോഗ്രാമിലൂടെ നമ്മുക്ക് സാധിക്കണമെന്ന് അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ നമ്മെ ബോധ്യപ്പെടുത്തി.
പ്രസിഡണ്ട് മന്നത്ത് മജീദ് അദ്ധ്യക്ഷത വഹിച്ചപ്രോഗ്രാം ഉപദേശക സമിതി ചെയർമാൻ സഹദ് പുറക്കാട് മുഖ്യ – പ്രഭാഷണം നടത്തി. ദുബൈ കെ.എം സി സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് , ദുബൈ കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാട്, കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ഇനറൽ സെക്രട്ടറി ഒ കെ ഫൈസൽ, താഹിർ ഇസ്മായിൽ ചങ്ങരകുളം, പി എം മൊയ്തു, അസ്സു ഗുരുക്കൾ, കെ.പി മൂസ, അഷ്റഫ് പള്ളിക്കര, ഉമ്മർ വി എം , ജമാൽ സിദ്ര, റാഫി പുറക്കാട്, സിറാജ് എം കെ, നൗഫൽ ജമാൽ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. തിക്കോടി മേഖല ഗ്ലോബൽ കെ.എം.സി.സി യിലെ കലാകാരന്മാരുടെ ഇമ്പമാർന്ന മാപ്പിള പാട്ടുകൾ രാത്രി പതിനൊന്ന് മണി വരെ അത്യന്തം ആവേശത്തോടെ തുടർന്നു. ചടങ്ങിന് സർഗ്ഗധാര ജനറൽ കൺവീനർ ബഷീർ തിക്കോടി സ്വാഗതവും കെ എം സി സി തിക്കോടി മേഖല ജനറൽ സെക്രട്ടറി അൻഷിദ് നടമ്മൽ നന്ദിയും പറഞ്ഞു.