അക്കാഫ് വെൽനെസ്സ് പ്രോഗ്രാം സംഘടിപ്പിച്ചു.
ദുബായ്: കേരളത്തിലെ കോളേജുകളുടെ യു എ എയിലെ അലുംനികളുടെ കൂട്ടായ്മയായ അക്കാഫ്, സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അക്കാഫ് അംഗങ്ങൾക്കും പ്രവാസികൾക്കുമായി നടത്തുന്ന ആരോഗ്യ പരിരക്ഷാ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണം “prevention and management of Arthritis in Ayurveda ” എന്ന വിഷയത്തെ അധികരിച്ചു വെബ്ബിനാർ നടത്തി. ആരോഗ്യം സംരക്ഷണവും ആരോഗ്യം ഉറപ്പു വരുത്താനും വേണ്ടി പ്രവാസികളിൽ ബോധവൽക്കരണം അത്യന്താപേക്ഷിതമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് അക്കാഫ് ചെയര്മാന് ഷാഹുൽ ഹമീദ് സൂചിപ്പിച്ചു. ആരോഗ്യ മേഖലയിലെ വിവിധങ്ങളായ ചികിത്സാ പദ്ധതികളെ പരിചയപ്പെടുത്തുവാനും അവ എല്ലാവര്ക്കും പ്രാപ്യമാക്കാനും അക്കാഫ് എന്നും പ്രതിജ്ഞാബദ്ധമാണെന്നു അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പറഞ്ഞു. അക്കാഫ് സെക്രട്ടറി വി എസ ബിജു കുമാറിന്റെ സ്വാഗതം ആശംസിച്ച സൂം മീറ്റിംഗ് സുചിത്ര പ്രതാപ് നിയന്ത്രിച്ചു. ഒന്റാറിയോ വെൽനെസ്സ് ക്ലിനിക്കിലെ ഡോക്ടർ ധന്യ മുരളീധരനും, ഡോക്ടർ നിഷാന നസീമും ക്ലാസുകൾ കൈകാര്യം ചെയ്യുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. അക്കാഫ് വെൽനെസ്സ് പ്രോഗ്രാമിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ് വിവരിച്ചു. അക്കാഫ് ജോയിന്റ് സെക്രട്ടറി കെ വി മനോജ് നന്ദി പ്രകാശിപ്പിച്ചു.