PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABI20 പാവപ്പെട്ട പെൺകുട്ടികൾക്ക് മംഗല്ല്യ സൗഭാഗ്യം ഒരുക്കി അബൂദാബി നാദാപുരം മണ്ഡലം കെ എം സി സി

20 പാവപ്പെട്ട പെൺകുട്ടികൾക്ക് മംഗല്ല്യ സൗഭാഗ്യം ഒരുക്കി അബൂദാബി നാദാപുരം മണ്ഡലം കെ എം സി സി

20 പാവപ്പെട്ട പെൺകുട്ടികൾക്ക് മംഗല്ല്യ സൗഭാഗ്യം ഒരുക്കി അബൂദാബി നാദാപുരം മണ്ഡലം കെ എം സി സി

അബൂദാബി നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന മർഹും അറക്ക അബൂബക്കർ സാഹിബിൻ്റെ സ്മരണ നിലനിർത്തുന്നതിന് വേണ്ടി അബൂദാബി നാദാപുരം മണ്ഡലം കെ എം സി സി കാനോത്ത് 2022 [ 20 നിർധനരായ പെൺകുട്ടികളുടെ ] കല്യാണം ഫെബ്രുവരി മാസം നാദാപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് നടന്ന കൺവെൻഷൻ സാലി മുഹമ്മദ് പുതുശ്ശേരിയുടെ അദ്ധ്യക്ഷതയിൽ അബുദാബി കെ എം സി സി യുടെ സ്റ്റേറ്റ് പ്രസിഡൻ്റ് ഷുക്കൂർ അലി കല്ലിങ്ങൽ ഉൽഘാടനം ചെയ്തു.നാദാപുരം മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലായി വിവിധ സംഗമങ്ങളും കാനോത്ത് 22 ൻ്റെ ഭാഗമായി നടത്താൻ തീരുമാനിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മപദ്ധതികൾക്ക് കമ്മറ്റി രൂപം നൽകി. നിരവധി വർഷം പ്രവാസഭൂമിയിൽ വിയർപ്പൊഴുകി നാട്ടിൽ കഴിയുന്ന പാവപ്പെട്ടവർക്കുള്ള തഖ്വാഫുൽ പദ്ധതിക്ക് രൂപം നൽകാൻ കമ്മറ്റി തീരുമാനിച്ചു. തഖ്വാഫുലിൻ്റെ ഭാഗമായി നാദാപുരം മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിലേയും പ്രവാസികളായി ദുരിതമനുഭവിക്കുന്ന പ്രിയപ്പെട്ട സഹോദരങ്ങൾക്കുള്ള ആനുകൂല്ല്യങ്ങളാണ് തഖ്വാഫുൽ പദ്ധതികൊണ്ട് ഉദ്ധേഷിക്കുന്നത്.
യോഗത്തിൽ ജില്ലാ ആക്റ്റിംഗ് പ്രസിഡൻ്റ്  ഖാസിം മാളിക്കണ്ടി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത്ത് കയക്കണ്ടി ജില്ലാ സെക്രട്ടറിമാരായ അശ്റഫ് നജാത്ത്, ഇസ്മായിൽ കുനിയിൽ, ഫൈസൽ കേളോത്ത്, വൈസ് പ്രസിഡൻ്റ് ഹമീദ് കച്ചേരികുനി,ഹാരിസ് തായമ്പത്ത് എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന് മണ്ഡലം ഭാരവാഹികളായ ശിഹാബ് തങ്ങൾ, ഉബൈദ് നരിപ്പറ്റ, അസ്ഹർ വാണിമേൽ എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ വെച്ച് രണ്ട് പെൺകുട്ടികളുടെ വിവാത്തിനാവശ്യമായ തുക ഷുക്കൂറലി കല്ലിങ്ങലിന് കൈമാറിക്കൊണ്ട് ഇസ്മായിൽ കുനിയിൽ ഉത്ഘാടനം നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി ജാഫർ തങ്ങൾ സ്വാഗതവും സെക്രട്ടറി ഷമീഖ് വി കെ നന്ദിയും പറഞ്ഞു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment