PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഎക്‌സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയില്‍ എത്താം.

എക്‌സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയില്‍ എത്താം.

എക്‌സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയില്‍ എത്താം.

ദുബായ്: എക്‌സ്പോ 2020 വേദിയുടെ ഹൃദയഭാഗത്തേക്ക് മെട്രോയില്‍ എത്താം. ദുബായ് മെട്രോയുടെ റെഡ് ആന്‍ഡ് ഗ്രീന്‍ ലൈനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ മുതല്‍ അര്‍ധരാത്രി 1.15 വരെയും, വ്യാഴാഴ്ച രാവിലെ അഞ്ച് മുതല്‍ അര്‍ധരാത്രി 2.15 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 2.15 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ അര്‍ധരാത്രി 1.15 വരെയും സേവനം നല്‍കും. തിരക്കേറിയ സമയങ്ങളില്‍ ഓരോ 2.38 മിനിറ്റിലും സര്‍വീസുണ്ടാകും. എക്‌സ്പോ മെട്രോ സ്റ്റേഷനില്‍ പ്രവൃത്തിദിനങ്ങളില്‍ 35,000 പ്രതിദിന സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ. വാരാന്ത്യങ്ങളില്‍ പ്രതിദിന സന്ദര്‍ശകരുടെ എണ്ണം 47,000 ആയി ഉയരും. എക്‌സ്പോ മെട്രോ സ്റ്റേഷന്‍ ദുബായ് എക്‌സിബിഷന്‍ സെന്ററിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. എക്‌സ്പോയുടെ ഹൃദയഭാഗമായ അല്‍ വാസല്‍ പ്ലാസയും മെട്രോ സ്റ്റേഷന് വളരെ അടുത്താണ്. ദുബായ് സൗത്തില്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര്‍ എക്‌സ്പോ വേദിയില്‍ സസ്സ്‌റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്‍ച്യുനിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളാണുള്ളത്. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ഡിസ്ട്രിക്ടുകള്‍, സോണുകള്‍ എന്നിങ്ങനെ തിരിച്ചാണ് രൂപകല്പന. കമേഴ്സ്യല്‍  ഡിസ്ട്രിക്ടില്‍ മാത്രം എട്ട് സോണുകളിലായി 850 ടവറുകളുണ്ട്. അര്‍ബന്‍ വില്ലേജ്, ലെയ്ക്ക് ഡിസ്ട്രിക്ട്, ദി സെവന്‍ ടവേഴ്സ്, സെന്‍ട്രല്‍ പാര്‍ക്ക്, ക്രിയേറ്റീവ് കമേഴ്സ്യല്‍ ഡിസ്ട്രിക്ട്, ഗ്രാന്‍ഡ് സെന്‍ട്രല്‍, ബിസിനസ് ഡിസ്ട്രിക്ട്, റെസിഡന്‍ഷ്യല്‍ ക്രസന്റ് എന്നിവയാണ് പ്രധാന മേഖലകള്‍.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment