PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തു പെരുന്നാളും, കുടുംബസംഗമവും

അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തു പെരുന്നാളും, കുടുംബസംഗമവും

അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തു പെരുന്നാളും, കുടുംബസംഗമവും

അബുദാബി: അമ്പതാം ദേശീയദിനം ആഘോഷിക്കുന്ന യുഎഇ വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ ദിനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ കൊയ്ത്ത് പെരുന്നാളും, ഇടവകയുടെ കുടുംബസംഗമവും  ഒക്ടോബർ 22  വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നു.

നവംബർ 26 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും, യുഎഇ യ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളും ഉൾക്കൊള്ളിച്ചാണ് ഇടവകയുടെ ഈ വർഷത്തെ കൊയ്ത്ത് പെരുന്നാൾ *ഗ്ലോറിയ 2021* എന്ന പേരിൽ ഓൺലൈനായി നടത്തപ്പെടുന്നത്.

ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്ലോറിയ 2021ൻ്റെ ഉദ്ഘാടനം കേരള ഫിഷറീസ്/സംസ്കാരിക മന്ത്രി  സജി ചെറിയാൻ നിർവഹിക്കും. മുൻ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല എംഎൽഎ ചടങ്ങിൽ ആശംസകൾ അറിയിക്കും.കുടുംബ സംഗമത്തിൽ റവ ഫാദർ ഡോക്ടർ ജോർജി ജോസഫ് ക്ലാസ്സെടുക്കും. റോയി പുത്തൂർ നയിക്കുന്ന ഗാനമേളയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഗ്ലോറിയ 2021 ൻ്റെ ക്രമീകരണങ്ങൾക്ക് കത്തീഡ്രൽ വികാരി ഫാദർ എൽദോ എം പോൾ, ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment