കലാസാഹിത്യ, സാംസ്കാരിക പ്രവർത്തന മികവിന് വി.ടി.വി ദാമോദരന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു
അബുദാബി : കലാസാഹിത്യ, സാംസ്കാരിക പ്രവർത്തന മികവിന് വി.ടി.വി ദാമോദരന് 10 വർഷത്തെ യുഎഇ ഗോൾഡൻ വീസ ലഭിച്ചു. പയ്യന്നൂർ സ്വദേശിയായ വി.ടി.വി യുഎഇയെക്കുറിച്ചും രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെ കുറിച്ചും എഴുതിയ കവിതകൾ അറബിക് ഭാഷയിലേക്കു വിവർത്തനം ചെയ്തിരുന്നു. അബുദാബി പികെഎഫ് ഇന്റർനാഷനൽ ഓഡിറ്റിങ് കമ്പനിയിലെ സീനിയർ കൺസൽട്ടന്റാണ് വി.ടി.വി ദാമോദരൻ.ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും 2010 ലെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി പുരസ്കാര ജേതാവും അക്ഷയ ദേശീയ പുരസ്കാര ജേതാവു കൂടിയായ വി. ടി. വി. ദാമോദരന്‍ യു. എ. ഇ. യിലെ കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.പൊതു പ്രവര്‍ത്തന രംഗത്ത് നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട് വി. ടി. വി. ദാമോദരൻ