അബുദാബി പോലീസിന് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ
അബുദാബി: 2021 ഇന്റർനാഷണൽ ഓർഗനൈസേഷണൽ റെസിലൻസ് അവാര്‍ഡ് ചടങ്ങിൽ “ഇൻസ്റ്റിറ്റ്യൂഷണൽ റെസിലിയൻസ്” വിഭാഗത്തില്‍ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ കരസ്ഥമാക്കി അബുദാബി പോലീസ്. കൊവിഡ് 19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള സേഫ് സിറ്റി സിസ്റ്റം സ്ഥാപിക്കല്‍, പുതിയ സംരംഭങ്ങളില്‍ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കല്‍ തുടങ്ങിയ അന്താരാഷ്ട്ര മാനദണ്‌ഡങ്ങള്‍ പാലിച്ചുള്ള സമൂഹ സുരക്ഷ വര്‍ദ്ധിപ്പിക്കല്‍ നടപടികള്‍ക്കുള്ള അംഗീകാരമായാണ് അവാര്‍ഡ്.
ജനറൽ ഹെഡ്ക്വോർറ്റർസ് ബിൽഡിംഗിൽ വെച്ച് നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ബിഎസ്‌ഐയുമായി സഹകരിച്ച് ബ്ലാക്ക്‌സ്റ്റോൺ റെസിലിയൻസ് പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറില്‍ നിന്നും, അബുദാബി പോലീസ് ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി രണ്ട് അവാർഡുകളും ഏറ്റുവാങ്ങി. ലീഡർഷിപ്പ് അഫയേഴ്സ് സെക്ടർ ഡയറക്ടർ മേജർ ജനറൽ നാസർ സുൽത്താൻ അൽ യഭൂനി, കമ്മ്യൂണിറ്റി സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് മസൂദ് അൽ മസ്റൂയി, സെന്റർ ഫോർ സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്മെന്റ് ഡയറക്ടർ കേണൽ ഖൽഫാൻ അബ്ദുല്ല അൽ മൻസൂരി എന്നിവർ
ചടങ്ങില്‍ സംബന്ധിച്ചു. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ നിന്നും 112-ലധികം സ്ഥാപനങ്ങൾ 254 വിഭാഗത്തില്‍ നടന്ന മത്സരത്തിന് ശേഷമാണ് ആഗോളതലത്തിൽ ഈ അംഗീകാരം അബുദാബി പോലീസിന് ലഭിച്ചത്.
ചടങ്ങില്‍ സംബന്ധിച്ചു. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ നിന്നും 112-ലധികം സ്ഥാപനങ്ങൾ 254 വിഭാഗത്തില്‍ നടന്ന മത്സരത്തിന് ശേഷമാണ് ആഗോളതലത്തിൽ ഈ അംഗീകാരം അബുദാബി പോലീസിന് ലഭിച്ചത്.