PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEലുലു എക്സ്‌ചേഞ്ച് ‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് ’ സമ്മാനം ഘാന സ്വദേശിക്ക്.

ലുലു എക്സ്‌ചേഞ്ച് ‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് ’ സമ്മാനം ഘാന സ്വദേശിക്ക്.

ലുലു എക്സ്‌ചേഞ്ച് ‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് ’ സമ്മാനം ഘാന സ്വദേശിക്ക്.

ദുബായ് :  ഒറ്റ ദിവസം കൊണ്ട്  ജീവിതം മാറി മറിഞ്ഞിരിക്കുകയാണ് ഖാന സ്വദേശിയായ അബ്‌ദുൾ ഖനിയുടേത്. ലുലു എക്സ്ചേഞ്ച്  ‘സെന്റ് സ്മാർട്ട്, വിൻ സ്മാർട്ട്’ പ്രമോഷന്റെ ഭാഗമായി   പണം അയച്ചപ്പോൾ തേടിയെത്തിയ ഭാഗ്യമാണ് ജീവിതം മാറ്റി മറിച്ചത്. ഷാർജ മുവൈലയിലെ അൽ ഖലീജ് ഓട്ടോ മൊബൈൽസിലെ മെക്കാനിക്കൽ ജീവനക്കാരനായ  അബ്‌ദുൾ ഖനിയ്ക്കാണ് അത്യാഢംബര വാഹനമായ ടെസ്ല മോഡൽ3  കാർ സ്വന്തമാക്കാനായത്. പുതു വർഷത്തിൽ ലുലു എക്സ്ചേഞ്ച്ലൂടെ തന്റെ ജീവിതം തന്നെ മാറിയ സന്തോഷത്തിലാണിപ്പോൾ അബ്‌ദുൾ ഖനി. ലുലു എക്സ്ചേഞ്ച്ലൂടെ സ്ഥിരമായി പണം അയക്കാറുള്ള ഇദ്ദേഹം സെപ്റ്റംബർ 1 മുതൽ ഡിസംബർ അവസാനം വരെ ഉള്ള സെന്റ് സ്മാർട്ട് വീൻ സ്മാർട്ട് പ്രൊമോഷൻ കാലയളവിൽ എട്ട് തവണ ലുലു എക്സ്ചേഞ്ച്ലൂടെ പണമിടപാട് നടത്തിയിരുന്നു. ഇദ്ദേഹത്തിന് പുറമെ ആയിരം മറ്റ് വിജയികൾ കൂടിയാണ് ഭാഗ്യവാന്മാരായത്. രണ്ടര ലക്ഷം ദിര്ഹം സിന്റെ  ഗിഫ്റ്റ് വൗച്ചറുകളും രണ്ട് കിലോ വരെ സ്വർണ്ണ സമ്മാനങ്ങളുമാണ് ഈ വിജയികളെ തേടിയെത്തിയത്.  ലുലു എക്സ്ചേഞ്ച് ലൂടെ നേരിട്ടോ ഡിജിറ്റൽ ആപ്പായ ലുലു മണിയിലൂടെയോ പ്രൊമോഷൻ കാലയളവിൽ പണമിടപാട് നടത്തിയവരിൽ നിന്നാണ് വിജയികളെ തെരെഞ്ഞെടുത്തത്.
അൽ ബർഷ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ വിജയിക്ക് ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ച് ഡി.ജി.എം. ഷഫീസ് അഹമ്മദ് സമ്മാനം കൈമാറി.ഇക്കാലമത്രയും തങ്ങളുടെ ഉപഭോക്താക്കൾക്കു മികച്ച സേവനം നൽകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു ലുലു ഇന്റർ നാഷണൽ എക്സ്ചേഞ്ച്  അസിസ്റ്റൻറ് വൈസ് പ്രസിഡന്റ് തമ്പി സുദർശനൻ പറഞ്ഞു. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫൈനാൻഷ്യൽ ഗ്രൂപ്പിന് കീഴിൽ വിശ്വസ്തതയും വേഗതയും സമന്വയിപ്പിച്ചു മുന്നേറുന്ന ലുലു ഇന്റർ നാഷണൽ എക്സ്ചേഞ്ച്നു കറൻസി വിനിമയം , രാജ്യാന്തര ട്രാൻസാക്ഷൻ തുടങ്ങിയ മേഖലകളിൽ യു എ ഇ യിൽ മാത്രമായി 83 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗൾഫ് രാജ്യങ്ങളിലും ,ഇന്ത്യ , ബംഗ്ലാദേശ് , സിംഗപ്പൂർ, ഹോങ്കോങ് , മലേഷ്യ ,ഫിലിപൈൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലുമായി 241 ബ്രാഞ്ചുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment