PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഫിലിം ഇവന്റ് മീറ്റ് 2022 ശ്രദ്ധേയമായി.

ഫിലിം ഇവന്റ് മീറ്റ് 2022 ശ്രദ്ധേയമായി.

ഫിലിം ഇവന്റ് മീറ്റ് 2022 ശ്രദ്ധേയമായി.

അബുദാബി :  യുഎഇ പ്രവാസ മലയാളി കലാകാരൻമാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ, റെഡ് എക്സ് മീഡിയ യുടെ ബാനറിൽ  ഒരുക്കിയ ഫിലിം ഇവന്റ് മീറ്റ് 2022 എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് വർണ്ണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയിൽ നിറഞ്ഞ സദസോടെ ഫിലിം ഇവന്റ്  ഒരുക്കിയ  പരിപാടി അരങ്ങേറിയത്. നൂറോളം  കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്കാരങ്ങളുമായി വേദികളെ വർണാഭമാക്കിയത്. സൗമ്യ, രമ്യ  എന്നിവരുടെ നൃത്തത്തോടെയാണ് കലാ വിരുന്നുകൾക്കു തുടക്കമായത്. അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്റ്  കലാ കാരന്മാർ അണിനിരന്ന  നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്.
ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി  ജോജോ അമ്പൂക്കൻ ഉത്‌ഘാടനം നിർവഹിച്ചു. ഫിലിം ഇവന്റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂർ ന്റെ സാന്നിധ്യത്തിൽ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലും ഇൻകാസ് സാരഥി യേശു ശീലനും,  ഫാർ ഈസ്റ് ക്രിയേഷൻസ്  മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് ആന്റണി  ആശംസകളും ഫിലിം ഇവന്റ് ട്രെഷറർ ഉമ്മർ നാലകത്തു നന്ദിയും അർപ്പിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഇന്ത്യ സോഷ്യൽ സെന്റർ  ട്രെഷറർ ഷിജിൽ കുമാർ, ബാബുരാജ് എന്നിവർ  പരിപാടിയിൽ അതിഥികളായിരുന്നു.

റസാക്ക് തിരുവത്ര കലാപരിപാടികൾക്ക് നേതൃത്വം നൽകി.അബുദാബിയിൽ  വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. നൈമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ , അൻസാർ വെഞ്ഞാറമൂട് , ഷാഫി മംഗലം , ഷാജി ഭജനമഠം , റസാഖ് തിരുവത്ര സമദ് കണ്ണൂർ ,സാഹിൽ ഹാരിസ്, എന്നിവരെയാണ് ആദരിച്ചത്. അപർണ്ണ സത്യദാസ്  അവതാരകയായ പരിപാടി ജാസിർ ആണ് സംവിധാനം നിർവഹിച്ചത്.അമൃത അജിത് , സൈദു , ഗഫൂർ പി റ്റി , സുനിൽ ഷൊർണൂർ , മിഥുൻ, ഷജീർ , അജിത് , അനൂപ് ശശിധരൻ തുടങ്ങിയവരാണ് പരിപാടികൾ നിയന്ത്രിച്ചിരുന്നത്.നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്‌ടിച്ച  ഉറവ് ടീമ് അണിനിരന്ന സംഗീത വിരുന്നും ആഘോഷപരിപാടികൾക്ക് ഉത്സവാന്തരീക്ഷമാണ്  സൃഷ്ടിച്ചത്.എൽ എൽ എച് ഹോസ്പിറ്റൽ , ലുലു എക്സ്ചേഞ്ച്,ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ, സൈനർജി ടൈപ്പിംഗ് സെന്റർ, അൽ ഹീൽ റെസ്റ്റോറന്റ്, അക്മ ഫുഡ് സ്റ്റഫ് , റജബ് എക്സ്പ്രസ്സ് , ബ്രിസ് ഈറ്റൺ റസ്റ്റൻറ് , ബ്രില്ലിയൻസ് എഡ്യൂക്കേഷണൽ ഗ്രൂപ്പ് ഇനീ ഗ്രൂപ്പുകളുമായി  സഹകരിച്ചാണ് ഫിലിം ഇവന്റ് മീറ്റ് 2022 ഒരുക്കിയത്. ബാബുരാജ് കുറ്റിപ്പുറം , വരികൾ എഴുതി , അഞ്ജലി കല്ലേങ്ങാട്ട് സംഗീതവും ആലാപനവും നിർവ്വഹിച്ച “നമാമി വിനായകം ” എന്ന ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ ഐ എസ് സി  ജോജോ അമ്പുക്കൽ നിർവഹിക്കുകയുണ്ടായി.
ബിജു കിഴക്കെനല ജനറൽ സെക്രട്ടറിയായുള്ള ഫിലിം ഇവന്റ് ഒരുക്കിയ കലാ വിരുന്നു  ആസ്വദിക്കാൻ നിരവധി കലാ  പ്രേമികളാണ്  അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ അങ്കണത്തിൽ എത്തിചേർന്നത്. കലാകാരന്മാരുടെ  കോവിഡ് മഹാമാരിയുടെ ദുരിതകാലത്തിനപ്പുറം  കോവിഡാനന്തരകാലത്തിന്റെ പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും സന്തോഷം ഇതൾ വിരിയുകയായിരുന്ന കാഴ്ചയാണ് സെന്ററിൽ  കാണാൻ കഴിഞ്ഞത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment