PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഗൾഫ് നാടുകളിൽ റവന്യു അദാലത്ത് നടത്തുമെന്ന് മന്ത്രി കെ രാജൻ

ഗൾഫ് നാടുകളിൽ റവന്യു അദാലത്ത് നടത്തുമെന്ന് മന്ത്രി കെ രാജൻ

ഗൾഫ് നാടുകളിൽ റവന്യു അദാലത്ത് നടത്തുമെന്ന് മന്ത്രി കെ രാജൻ

യുഎഇ:  പ്രവാസി മലയാളികൾക്കായി റവന്യൂ അദാലത്ത് നടത്താൻ തീരുമാനിച്ചതായി റവന്യു മന്ത്രി കെ രാജന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും മന്ത്രി നേരിട്ട് പങ്കെടുക്കുന്ന റവന്യു അദാലത്ത് സംഘടിപ്പിക്കുക .നാട്ടിലെ പ്രശനങ്ങൾക്ക് ഗൾഫിൽ ഇരുന്നു തന്നെ പ്രവാസികൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്ന റവന്യു അദാലത്തിനു തുടക്കം കുറയ്ക്കുമെന്നാണ് മന്ത്രി കെ രാജൻ അറിയിച്ചിരിക്കുന്നത്. പദ്ധതി ലോക കേരള സഭയിൽ അവതരിപ്പിക്കും. റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ദുബായിലെത്തി പ്രവാസികളുടെ പരാതികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റവന്യു മന്ത്രി ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ഇതിന്റെ ഭാഗമായി ആറുമാസത്തിലൊരിക്കല്‍ മന്ത്രി നേരിട്ട് യുഎഇയിൽ എത്തി പ്രവാസി മലയാളികള്‍ക്കായി റവന്യൂ അദാലത്ത് നടത്തും. ആദ്യഘട്ടത്തില്‍ യുഎഇയിലായിരിക്കും പ്രവാസികൾക്ക് വേണ്ടിയുള്ള റവന്യു അദാലത്ത് സംഘടിപ്പിക്കുക. മന്ത്രി തന്നെ നേരിട്ടെത്തി പരാതികൾ കേൾക്കുന്നത് കൊണ്ട് പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കും. വീട്, ഭൂമി ഇടപാടുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി അവധിയെടുത്ത് നാട്ടിലെത്തി സർക്കാർ ഓഫീസുകള്‍ കയറി ഇറങ്ങി അവസ്ഥ ഇനി ഇതിലൂടെ ഒഴിവാകും.  പ്രവാസികളുടെ നാട്ടിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രവാസി സെല്‍ സ്ഥാപിക്കും. നികുതി ഗൾഫിൽ ഇരുന്ന് അടക്കാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം ഒരുക്കും. യുണീക് തണ്ടപ്പേര്‍ സിസ്റ്റം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഇത് നടപ്പിലാക്കുന്നതോടെ കേരളം മാറും എന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഒരുപാട് ഗുണങ്ങൾ ഉണ്ടാകും. പല സ്ഥലങ്ങളുള്ളവര്‍ക്ക് ഒറ്റനമ്പരിലേക്ക് തങ്ങളുടെ ഭൂമി ഉടമസ്സഥത മാറ്റാൻ സാധിക്കും

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment