PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIകൊച്ചിയിലേക്ക് പുതിയ വിമാനം

കൊച്ചിയിലേക്ക് പുതിയ വിമാനം

കൊച്ചിയിലേക്ക് പുതിയ വിമാനം

അബുദാബി: അബുദാബിയിൽ നിന്നും കൊച്ചിയിലേക്ക് പറക്കാൻ ഒരു വിമാനം കൂടി . ഗോ ഫസ്റ്റ് വിമാനമാണ് 28 ആം തീയതി മുതൽ സർവീസ് ആരംഭിക്കുന്നത്. വേനലവധിക്ക് നാട്ടിലേക്ക് പോകാൻ തയ്യാറാകുന്നവർക്ക് ആശ്വാസമാകും പുതിയ സർവീസ് എന്ന് പ്രതീക്ഷിക്കുന്നു. വമ്പിച്ച നിരക്ക് ഇളവ് പ്രഖ്യാപിച്ചാണ് ഗോ ഫസ്റ്റ് എയർലൈൻസ് കൊച്ചിയിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത് .  ഈ മാസം 28 നാണു ആദ്യ വിമാനം കൊച്ചിയിലേക്ക് പറക്കുക. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവും മാത്രമാണ് നിരക്ക് നൽകേണ്ടത്. ആഴ്ചയിൽ മൂന്ന് സർവീസ് ആണ് ഉണ്ടായിരിക്കുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് സർവീസ്.  ഇത് ആഴ്ചയിൽ അഞ്ച് ദിവസമായി സർവീസ് വർധിപ്പിക്കാനാണു തീരുമാനം. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും. തിരിച്ച് 11.40ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കൊച്ചിയിലെത്തും. നിലവിൽ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും കണ്ണൂരിലേക്ക് ഗോ ഫസ്റ്റ്ന്റെ  പ്രതിദിന സർവീസുകൾ നടക്കുന്നുണ്ട്. കൊവിഡിന് മുമ്പ് കേരളത്തിലെ മൂന്ന്  വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയിരുന്ന ഇത്തിഹാദ് എയർവേയ്സ് ഇപ്പോൾ കൊച്ചിയിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. മാത്രമല്ല ദിനപ്രതിയുള്ള സർവീസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവും വരുത്തിയതോടെ വേനൽക്കാല അവധി യാത്രക്ക് കനത്ത നിരക്കാണ് ഇപ്പോൾ നിലവിലുള്ളത് . ഇക്കോണമി സീറ്റുകൾ പല ദിവസങ്ങളിലും ലഭ്യമല്ല എന്നതും യാത്ര ദുരിതം വർദ്ധിപ്പിക്കുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment